ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ സ്‌കൂളുകള്‍ക്ക് വ്യാപക നാശ നഷ്ടം. കലാപത്തില്‍ ഏറെ നാശമുണ്ടായത് രാജ്‌ഥാനി പബ്ലിക് സ്‌കൂളിനും ഡിആര്‍പി സ്‌കൂളിനുമാണ്. അക്രമകാരികള്‍ സ്‌കൂളിലെ ഉപകരണങ്ങളെല്ലാം തല്ലി തകര്‍ത്തതായാണ് വിവരം. ഇരിക്കാൻ ബെഞ്ചുപോലും ഇല്ലാതെയായ സ്‌കൂളുകളില്‍ എങ്ങനെ പഠനം തുടരുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. 1400ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഡിആര്‍പി സ്‌കൂളിന്‍റെ സ്ഥിതിയും സമാനമാണ്. പൂര്‍ണമായും തകര്‍ന്ന സ്‌കൂളില്‍ പഠിക്കാൻ വിദ്യാര്‍ഥികളെത്തുമോയെന്ന ആശങ്കയിലാണ് അധ്യാപകര്‍. സ്‌കൂളുകള്‍ക്ക് നാശ നഷ്ടമുണ്ടാക്കിയവരെ ശിക്ഷിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുന്നു. 500ഓളം അക്രമികളാണ് ആയുധങ്ങളുമായെത്തി സ്‌കൂളില്‍ നാശം വിതച്ചതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മനോജ് കലോനി പറയുന്നു. കലാപം അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ ഡല്‍ഹി പൊലീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹി കലാപത്തില്‍ സ്‌കൂളുകള്‍ക്ക് വ്യാപക നാശനഷ്ടം - ന്യൂഡല്‍ഹി
കലാപത്തില്‍ ഏറെ നാശമുണ്ടായത് രാജ്‌ഥാനി പബ്ലിക് സ്‌കൂളിനും ഡിആര്‍പി സ്‌കൂളിനും