ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ ഭാഗമായി വീട്ടു തടങ്കലിലായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ലയെ മോചിപ്പിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ പരിഗണിക്കും. ഒമർ ഒമർ അബ്‌ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. 1978 ലെ ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം ഒമർ അബ്‌ദുല്ലയെ തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി മാർച്ച് അഞ്ചിന് പരിഗണിച്ചെങ്കിലും ഹോളി ആഘോഷങ്ങൾക്ക് ശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു. ഒമർ അബ്‌ദുല്ലക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹോളി ആഘോഷങ്ങൾക്ക് ശേഷം നീട്ടുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ ഒമർ അബ്‌ദുല്ല കടുത്ത വിമർശകൻ ആണെന്നും ജനജീവിതത്തെ സാരമായി ബാധിക്കാൻ ഇടയുണ്ടെന്നും ജമ്മു കശ്മീർ ഭരണകൂടം മാർച്ച് രണ്ടിന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഒമർ അബ്‌ദുല്ലയുടെ വീട്ടു തടങ്കൽ; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും - ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്റ്റ്
1978 ലെ ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം ഒമർ അബ്‌ദുല്ലയെ തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി മാർച്ച് അഞ്ചിന് പരിഗണിച്ചെങ്കിലും ഹോളി ആഘോഷങ്ങൾക്ക് ശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.