ന്യൂഡൽഹി: എജിആർ കുടിശിക നൽകണമെന്ന കോടതി ഉത്തരവിൽ ടെലികോം കമ്പനികൾ നൽകിയ പുനപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. വ്യാഴാഴ്‌ചയാണ് കോടതി ഹർജി പരിഗണിച്ചത്. കോടതിയുടെ നിർദേശമനുസരിച്ച് ജനുവരി 23ന് മുമ്പ് ടെലികോം കമ്പനികൾ കുടിശിക അടച്ചിരിക്കണം. കമ്പനികൾ തുറന്ന കോടതിയിൽ വിചാരണക്ക് ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചില്ല. കഴിഞ്ഞ വർഷം ഒക്‌ടോബർ 24നാണ് വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾ ടെലികോം വകുപ്പിന്‍റെ എജിആർ കുടിശികയ്‌ക്കെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി ഉത്തരവിട്ടത്. 2022 ജനുവരി മാസത്തിന് മുമ്പ് 90,000 കോടിക്ക് മുകളിൽ വരുന്ന കുടിശിക അടക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനുശേഷമാണ് കമ്പനികൾ തുറന്ന കോടതിയിൽ പുനപരിശോധനാ ഹർജി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്.
ടെലികോം കമ്പനികളുടെ ഹർജി സുപ്രീം കോടതി തള്ളി - വോഡഫോൺ ഐഡിയ
ഈ മാസം 23ന് മുമ്പ് ടെലികോം കമ്പനികൾ കുടിശിക അടച്ചിരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം.
![ടെലികോം കമ്പനികളുടെ ഹർജി സുപ്രീം കോടതി തള്ളി Adjusted Gross Revenue Vodafone Idea Bharti Airtel ടെലികോം കമ്പനി എജിആർ കുടിശിക ഹർജി വോഡഫോൺ ഐഡിയ , ഭാരതി എയർടെൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5737613-6-5737613-1579230220486.jpg?imwidth=3840)

Conclusion: