ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കും, വിസാ നിയന്ത്രണം എര്‍പ്പെടുത്തിയത് ഇതിന്‍റെ ഭാഗമായിട്ടാണെന്നും മോദി വ്യക്തമാക്കി. പൗരന്മാര്‍ അത്യാവശ്യമില്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. പരിഭ്രാന്തി വേണ്ട, കരുതല്‍ വേണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു. കേന്ദ്രമന്ത്രിമാരെല്ലാം വിദേശയാത്രകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 17 വിദേശികള്‍ക്ക് അടക്കം 73 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിലേയ്ക്ക് ഏപ്രില്‍ 15വരെ വിസ റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 15നുശേഷം ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയരാകണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കൊവിഡ് 19; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി
പൗരന്മാര്‍ അത്യാവശ്യമില്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. പരിഭ്രാന്തി വേണ്ട, കരുതല്‍ വേണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു.