ബംഗാൾ: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ജൂനിയർ ഡോക്ടർമാരും തമ്മിലുള്ള ചർച്ച അവസാനിച്ചു. ചർച്ച തൃപ്തികരമെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. പരിക്കേറ്റ ഡോക്ടർമാരെ സന്ദർശിക്കുമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മമത ബാനര്‍ജി ഉറപ്പ് നല്‍കി. പശ്ചിമ ബംഗാളിലെ എൻആർഎസ് ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് പരിബാഹ മുഖർജി എന്ന ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിരുന്നു. ആക്രമണത്തിൽ ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടലേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഐഎംഎ രാജ്യ വ്യാപകമായി സമരം പ്രഖ്യാപിച്ചത്. ഏഴ് ദിവസമായി ഡോക്ടർമാർ സമരം തുടരുകയായിരുന്നു. സമരത്തിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ 24 മണിക്കൂറും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ രണ്ട് മണിക്കൂറും ഒ പി ബഹിഷ്കരിച്ചിരുന്നു.
ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു - save-doctor-strike-in-bengal
ഏഴ് ദിവസമായി തുടരുന്ന സമരം മുഖ്യമന്ത്രി മമതാ ബാനർജിയും ഡോക്ടർമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.
ബംഗാൾ: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ജൂനിയർ ഡോക്ടർമാരും തമ്മിലുള്ള ചർച്ച അവസാനിച്ചു. ചർച്ച തൃപ്തികരമെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. പരിക്കേറ്റ ഡോക്ടർമാരെ സന്ദർശിക്കുമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മമത ബാനര്‍ജി ഉറപ്പ് നല്‍കി. പശ്ചിമ ബംഗാളിലെ എൻആർഎസ് ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് പരിബാഹ മുഖർജി എന്ന ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിരുന്നു. ആക്രമണത്തിൽ ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടലേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഐഎംഎ രാജ്യ വ്യാപകമായി സമരം പ്രഖ്യാപിച്ചത്. ഏഴ് ദിവസമായി ഡോക്ടർമാർ സമരം തുടരുകയായിരുന്നു. സമരത്തിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ 24 മണിക്കൂറും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ രണ്ട് മണിക്കൂറും ഒ പി ബഹിഷ്കരിച്ചിരുന്നു.
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.
രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 274 പേരാണുള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് എറണാകുളത്ത് നിന്നും ഒരാളെയും തൃശ്ശൂർ ജില്ലയിൽ നിന്ന് 3 പേരെയും ഇന്ന് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി. മറ്റുള്ളവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും തന്നെ നിരീക്ഷണത്തിൽ ഇല്ലെന്നും എറണാകുളം
ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Conclusion: