ലക്‌നൗ: സ്‌കൂൾ അധ്യാപിക ഡൽഹിയിലെ ഷഹീൻ ബാഗ് സന്ദർശിച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. 200ഓളം പേരാണ് പ്രതിഷേധവുമായെത്തിയത്. ആശാ മോഡേൺ സ്കൂളിൽ ഇംഗ്ലീഷ്-സോഷ്യൽ സയൻസസ് അധ്യാപികയായ നഹിദ് സൈദി (40) ജനുവരി 19നാണ് ഷഹീൻ ബാഗ് സന്ദർശിച്ചത്.
ഷഹീൻ ബാഗിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതിനെത്തുടർന്ന് സ്കൂളിൽ നിന്നും ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അധ്യാപികയെ സസ്‌പെൻഡ് ചെയ്തിട്ടില്ലെന്ന് സഹാറൻപൂർ പൊലീസ് സൂപ്രണ്ട് വിനീത് ഭട്‌നഗര്‍ പറഞ്ഞു. ഷഹീൻ ബാഗിൽ സൈദിയുടെ പരാമർശത്തിനെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധിച്ചെങ്കിലും ഇപ്പോൾ സ്ഥിതി സമാധാനപരമാണെന്ന് ഭട്‌നഗര്‍ പറഞ്ഞു. ഒരു പ്രത്യേക മതത്തെക്കുറിച്ചും താൻ സംസാരിച്ചിട്ടില്ലെന്നും വലതുപക്ഷ ഗ്രൂപ്പുകൾ തന്നെ ലക്ഷ്യമിടുകയാണെന്നും സൈദി പറഞ്ഞു.