ലഖ്‌നൗ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തോടനുബന്ധിച്ച് റോഡുകളും ഫുട്ട്പാത്തുകളും വൃത്തിയാക്കുന്നു. ഖേരിയ എയർപോർട്ടിൽ നിന്ന് താജ് മഹൽ വരെയുള്ള റോഡാണ് വൃത്തിയാക്കുന്നത്. യാത്രാമധ്യേയുള്ള മതിലുകളില്‍ യുഎസ് പതാകയുടെയും ട്രംപിന്‍റെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മകളുടെ ഭർത്താവ് ജാരെഡ് കുഷ്‌നർ എന്നിവരടങ്ങിയ സംഘം നാളെയാണ് സന്ദർശനം ആരംഭിക്കുന്നത്. ആദ്യ ദിനത്തിലെ ട്രംപിന്‍റെ സന്ദർശനത്തിൽ താജ് മഹലും ഉൾപ്പെടുന്നുണ്ട്.