ETV Bharat / bharat

പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പ് നൽകി നരേന്ദ്ര മോദി - PM Modi's message to China

ഭീകരത, അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

എസ്‌സിഒ യോഗം  പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി  ചൈനയ്ക്ക് കർശന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി  Respect 'sovereignty and territorial integrity'  PM Modi's message to China  PM Modi's message to Pakistan
പ്രധാനമന്ത്രി
author img

By

Published : Nov 10, 2020, 7:28 PM IST

ന്യൂഡൽഹി: അയൽരാജ്യങ്ങൾ പരസ്പരം പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) വാർഷിക യോഗത്തിൽ പാകിസ്ഥാനും ചൈനയ്ക്കും പ്രധാനമന്ത്രി കർശന മുന്നറിയിപ്പ് നൽകി. ഭീകരത, അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വിഡിയോ കോൺഫറൻസിലൂടെ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ പാകിസ്ഥാനും ചൈനയും ഉൾപ്പെടെ എല്ലാ എസ്‌സി‌ഒ അംഗങ്ങളും പങ്കെടുത്തു. മെയ് മാസത്തിൽ ഇന്ത്യൻ ചൈനീസ് സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റും ഒരേ വേദി പങ്കിടുന്നത്. അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളും പലതവണ നയതന്ത്ര, സൈനിക ചർച്ചകൾ നടത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ ഓഗസ്റ്റിൽ കശ്മീരിനെ ഉൾപ്പെടുത്തി പാകിസ്ഥാന്‍റെ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയതിന് ശേഷമാണ് കൂടിക്കാഴ്ച. രാഷ്ട്രീയ അസംബന്ധമെന്നാണ് പാകിസ്ഥാന്‍റെ നടപടിയെ ഇന്ത്യ വിശേഷിപ്പിച്ചത്. 2017 ജൂണിലാണ് ഇന്ത്യ എസ്‌സിഒയുടെ സ്ഥിര അംഗമായത്. ഇതിന് ശേഷമുള്ള മൂന്നാമത് ഉച്ചകോടിയാണിത്. 2021 ലെ യോഗത്തിന്‍റെ അജണ്ട പ്രതിഫലിപ്പിക്കുന്ന മോസ്കോ പ്രഖ്യാപനത്തോടെ ഉച്ചകോടി സമാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.