ETV Bharat / bharat

സഹായം ചോദിച്ച് ചൈനയിലെ മലയാളി വിദ്യാര്‍ഥികൾ; വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു

ചൈനയിലെ കുമിങ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നത്.

author img

By

Published : Feb 6, 2020, 5:19 PM IST

Updated : Feb 6, 2020, 5:32 PM IST

corona virus  china corona  kerala students request  വിദേശകാര്യ മന്ത്രാലയം  ചൈന മലയാളി വിദ്യാര്‍ഥികൾ  ഡാലിയാൻ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികൾ  ബെയ്‌ജിങ് ഇന്ത്യന്‍ എംബസി
നാട്ടിലെത്താന്‍ സഹായിക്കണമെന്ന് ചൈനയിലെ മലയാളി വിദ്യാര്‍ഥികൾ; വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന 21 മലയാളി വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ചൈനയിലെ കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നത്. 21 പേരിൽ 15 പേരും പെൺകുട്ടികളാണ്. ഡാലിയാൻ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളായ ഇവർ സഹായാഭ്യര്‍ഥനയുമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ബെയ്‌ജിങ്ങിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കി.

സഹായം ചോദിച്ച് ചൈനയിലെ മലയാളി വിദ്യാര്‍ഥികൾ; വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു

താമസിക്കുന്ന സ്ഥലത്ത് കൊറോണ ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇവരുടെ വിസാ കാലാവധി അവസാനിച്ചതോടെ ചൈനയിൽ നിന്നുള്ള മടങ്ങിവരവ് നീളുകയായിരുന്നു. വിസ പുതുക്കി ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് വിദ്യാർഥികൾ പറയുന്നു. ഫെബ്രുവരി മൂന്നിന് സ്‌കൂട്ട് എയർലൈൻസ് മുഖേന സിങ്കപ്പൂർ വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം. എന്നാൽ വിമാനത്താവളത്തിലെത്തിയപ്പോൾ സിങ്കപ്പൂർ പൗരൻമാരെ അല്ലാതെ ആരെയും സിങ്കപ്പൂരിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളെല്ലാം ചൈനയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് വിദ്യാര്‍ഥികൾക്ക് വിനയായത്.

Intro:Body:ഞങ്ങൾക്ക് നാട്ടിലെത്തണമെങ്കിൽ അതികാരകൾ കനിയണം; ചൈനയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ തൊഴുകൈകളോടെ പറയുന്നു

ന്യൂഡൽഹി : ഞങ്ങൾക്ക് നാട്ടിലെത്തണമെങ്കിൽ അതികാരകൾ കനിയണം - ചൈനയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിവ.
കൊറോണ വൈറസ് മരണം വിതയ്ക്കുന്ന ചൈനയിൽ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്. ചൈനയിലെ കുമിങ്ങ് വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. 21 പേരിൽ 15 പേരും പെൺകുട്ടികളാണ്. ഡാലിയാൻ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ.

തങ്ങൾ താമസിക്കുന്ന സ്ഥലത്തും കൊറോണ ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ വിദ്യാർത്ഥികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ചൈനയിൽ നിന്നുള്ള മടങ്ങിവരവും നീണ്ടു. വിസ പുതുക്കി ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഫെബ്രുവരി 3 ന് സ്കൂട്ട് എയർലൈൻസ് മുഖേന സിംങ്കപ്പൂർ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു വിദ്യാർത്ഥികളുടെ പദ്ധതി. ചൈനീസ് സമയം ഒരു മണിക്കായിരുന്നു വിദ്യാർത്ഥികൾക്ക് ഫ്ളൈറ്റ്. എന്നാൽ വിമാനത്താവളത്തിലെത്തിയപ്പോൾ സിങ്കപ്പൂർ പൗരൻമാരെ അല്ലാതെ ആരെയും സിങ്കപ്പൂരിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയതായും വിദ്യാർത്ഥികൾ പറയുന്നു.

വിദേശ രാജ്യങ്ങളെല്ലാം കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതാണ് വിദ്യാർത്ഥികൾക്കും വിനയായത്.

വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വാട്സാപ്പ് വഴി ബന്ധുക്കൾ വിദ്യാർത്ഥികളുമായി ആശയവിനിമയും നടത്തുന്നുണ്ട്.Conclusion:
Last Updated : Feb 6, 2020, 5:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.