ETV Bharat / bharat

21 ദിവസവും അതിന് ശേഷവും വരുന്ന ആരോഗ്യ, ഉപജീവന മാര്‍ഗ, കാര്‍ഷിക പ്രതിസന്ധികളും - corona

21 ദിവസത്തെ അടച്ചിടല്‍ കാലത്തും അതിനു ശേഷവും മഹാമാരി സൃഷ്ടിക്കുന്ന ആരോഗ്യ, ഉപജീവന മാര്‍ഗ, കാര്‍ഷിക പ്രതിസന്ധികള്‍. ഐ ജി ഐ ഡി ആര്‍ വൈസ് ചാന്‍സലറാണ് ലേഖകൻ എസ് മഹേന്ദ്രദേവ്

കോറോണ  കൊവിഡ്  lockdown  covid  corona  crisis
21 ദിവസവും അതിന് ശേഷവും വരുന്ന ആരോഗ്യ, ഉപജീവന മാര്‍ഗ, കാര്‍ഷിക പ്രതിസന്ധികള്‍
author img

By

Published : Apr 9, 2020, 3:07 PM IST

കൊവിഡ് മൂലം രണ്ട് പ്രതിസന്ധികളാണ് നിലവിലുള്ളത്. ഒന്ന് ആരോഗ്യ പ്രതിസന്ധിയും മറ്റൊന്ന് സാമ്പത്തിക പ്രതിസന്ധിയുമാണ്. 21 ദിവസത്തെ ലോക്‌ഡൗൺ ആരോഗ്യ പ്രതിസന്ധിയെ പോസിറ്റീവ് രീതിയിലാണ് സ്വാധീനിക്കുകയെങ്കിൽ സമ്പദ് വ്യവസ്ഥ, തൊഴിലുകള്‍, കൃഷി അടക്കമുള്ള ഉപജീവന മാര്‍ഗങ്ങള്‍ എന്നിവക്ക് മേൽ ലോക്‌ഡൗൺ സൃഷ്‌ടിക്കുന്നത് വിനാശമായിരിക്കും. ജീവനുകളും ജീവനോപാധികളും ഒരുപോലെ പ്രധാനമാണെന്നുള്ള കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. 21 ദിവസത്തെ ലോക്‌ഡൗൺ കാലത്തും അതിനു ശേഷവും ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളും, എടുക്കേണ്ട നടപടികളും സംബന്ധിച്ച ഒരു പരിശോധനയാണ് ഇവിടെ നടത്തുന്നത്. അതേ സമയം തന്നെ സാമ്പത്തിക, ഉപജീവന മാര്‍ഗ രംഗങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ പര്യാപ്‌തമാണോ എന്നും ഇവിടെ വിശകലനം ചെയ്യുന്നു.

കൊവിഡ് സമൂഹത്തിലേക്ക് പടരുന്നത് പിടിച്ചു നിര്‍ത്തുന്നതിന് സഹായിക്കുന്ന ലോക്‌ഡൗൺ ആരോഗ്യ പ്രതിസന്ധി കുറയ്ക്കുന്നു. ഒട്ടേറെ ആളുകളിലേക്ക് വൈറസിന് എത്താൻ കഴിയാത്ത അവസ്ഥ സൃഷ്‌ടിക്കുകയാണ് ലോക്‌ഡൗൺ ചെയ്യുന്നത്. ജനങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി ഇല്ലെന്നും ഭാഗികമായി ഇത് അര്‍ഥമാക്കുന്നുണ്ട്. ലോക്‌ഡൗൺ പിൻവലിച്ചാൽ കൊവിഡ് അതിവേഗത്തിൽ പടരാനുള്ള സാധ്യതയും നമ്മുടെ മുൻപിലുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ നമുക്ക് ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ലോക്‌ഡൗൺ പിൻവലിച്ചപ്പോൾ വീണ്ടും ചൈനയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാണ തുടങ്ങിയിട്ടുണ്ട്. ഈ പാഠവും നമുക്ക് മുൻപിലുണ്ട്.

21 ദിവസത്തെ ലോക്‌ഡൗൺ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉപയോഗപ്രദമായിരുന്നു. വ്യാപനം തടയാനായതും പദ്ധതികൾ ആസൂത്രണം ചെയ്യാൻ സമയം ലഭിച്ചതും ലോക്‌ഡൗണിലൂടെ മാത്രമാണ്. ഈ സമയത്ത് അത്യാവശ്യമായി ചെയ്യേണ്ട ഒന്നാണ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന നടപടി. പരിശോധനാ കേന്ദ്രങ്ങള്‍, പരിശോധനാ കിറ്റുകള്‍, വെന്‍റിലേറ്ററുകള്‍, ആശുപത്രി കിടക്കകള്‍ എന്നിങ്ങനെ പോകുന്നതാണ് മെഡിക്കൽ രംഗത്ത് ആവശ്യമായ സാമഗ്രികളുടെ കുറിപ്പ്. ലോകാരോഗ്യ സംഘടന പറയുന്നത് കൊവിഡിന്‍റെ കാര്യത്തില്‍ മൂന്ന് കാര്യങ്ങള്‍ ഏറ്റവും പ്രധാനമാണ്- പരിശോധന, പരിശോധന, പരിശോധന. സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി കൂടുതൽ രോഗികൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നതാണ്. കൊവിഡ് സ്ഥിരീകരിച്ചാൽ ആളുകൾക്ക് കൂടുതൽ ശ്രദ്ധ സൽകി സുരക്ഷാ മുൻ കരുതലുകൾ എടുത്ത് അവരെ ശുശ്രൂഷിക്കുകയാണ് ചെയ്യേണ്ടത്. അനിതര സാധാരണമായ ഈ സ്ഥിതി വിശേഷത്തിൽ അധികമാരും അറിയാതെ പോകുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും അത്യന്താപേക്ഷിതമാണ്.

താമസിയാതെ കൊവിഡ് ഗ്രാമീണ മേഖലകളിലേക്കും വ്യാപിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതുണ്ട്. അവര്‍ നല്‍കുന്ന ഈ റിപ്പോര്‍ട്ടുകള്‍ അതിവേഗം ശേഖരിച്ചാല്‍ മാത്രമേ ഏത് മേഖലയിലാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരം എന്ന് അറിയാനാവുകയുള്ളൂ. 21 ദിവസത്തെ ലോക്‌ഡൗൺ കാലത്തും അതിനു ശേഷവും സംസ്ഥാന തലത്തില്‍ ആരോഗ്യ സൗകര്യങ്ങളുടെ വന്‍ ആവശ്യമാണ് ഉണ്ടാവുക. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം മതിയാകില്ല എന്നതിനാല്‍ വളരെ കൃത്യമായി സ്വകാര്യ മേഖലയെ കൂടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുണ്ട്. ഭാഗ്യമെന്നു പറയട്ടെ, രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍, കോര്‍പ്പറേറ്റ്, സ്വകാര്യ മേഖല, സിവില്‍ സമൂഹം എന്നിവ ഒരുമിച്ച് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു.

ജനസംഖ്യയിലെ നിരവധി വിഭാഗങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കല്‍ പൂര്‍ണമായി പാലിക്കുന്നതിന് പ്രയാസമാണ്. നഗര പ്രദേശങ്ങളില്‍ നിന്നും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോവുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. അവര്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ല. അതുപോലെ മുംബൈയിലും മറ്റും ചേരികളിലും ചെറിയ ഒരു മുറിയില്‍ അഞ്ചും പത്തും പേര്‍ ഒരുമിച്ച് തങ്ങുന്നുണ്ട്. കനത്ത ജനസാന്ദ്രതയുള്ള മേഖലകളില്‍ ശാരീരിക അകലം പാലിക്കുക എന്നുള്ളത് പ്രയാസകരം തന്നെയാണ്. .

ഇനി ജനങ്ങളുടെ വരുമാനം, ജീവനോപാധികള്‍ എന്നിവ പരിശോധിക്കാം. അസൗകര്യങ്ങള്‍ നേരിട്ടതിന് പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറഞ്ഞിരുന്നു. ആരോഗ്യ പ്രതിസന്ധി കുറക്കുന്നതിന് ലോക്‌ഡൗൺ പ്രധാനമാണെങ്കിലും ജനങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് മേല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്. നമ്മള്‍ ലോക്‌ഡൗൺ ഇനിയും നീട്ടിയാല്‍ അത് കൂടുതല്‍ പട്ടിണിയിലേക്കും ഉപജീവന മാര്‍ഗവുമായി ബന്ധപ്പെട്ട മരണങ്ങളിലേക്കും നയിക്കുമെന്നും ഇത് കൊവിഡ് മരണങ്ങളേക്കാൾ കൂടുതൽ ആയിരിക്കുമെന്നും നിരവധി സാമ്പത്തിക വിദഗ്‌ധരും വിശകലന വിദഗ്‌ധരും സൂചിപ്പിച്ചു കഴിഞ്ഞു.

വന്‍ തോതില്‍ തൊഴിലാളികളും ജനങ്ങളും ആശ്രയിക്കുന്നത് കാര്‍ഷിക മേഖലയെ ആയതിനാൽ അവിടെ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ നമുക്ക് ആദ്യം പരിശോധിക്കാം.

ഈ വര്‍ഷം നമ്മള്‍ 292 ദശലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളുമാണ് ഉല്‍പ്പാദിപ്പിച്ചത്. വരാനിരിക്കുന്ന റാബി വിളവെടുപ്പ് മികച്ചതായിരിക്കുമെന്നായിരുന്നു മഹാമാരി ഉണ്ടാകുന്നതിനു മുന്‍പ് ഉണ്ടായിരുന്ന പ്രതീക്ഷകള്‍. പക്ഷെ കൊവിഡ് മൂലം ഉണ്ടായ ലോക്‌ഡൗൺ കാര്‍ഷിക മേഖലയിലെ ഫല പ്രവര്‍ത്തനങ്ങളേയും വിതരണത്തേയും തകരാറിലാക്കിയേക്കും. 21 ദിവസത്തെ ലോക്‌ഡൗണും അതിനു ശേഷവും നിരവധി വഴികളിലൂടെ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. വസ്‌തുക്കളുടെ വിതരണം, വിളവെടുപ്പ്, ഗതാഗത പ്രശ്‌നങ്ങള്‍, കാര്‍ഷിക വിപണികള്‍ തുടങ്ങിയവയാണ് അവ.

അടച്ചു പൂട്ടല്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചില പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അതു പ്രകാരം കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷക തൊഴിലാളികള്‍, കര്‍ഷകര്‍ നടത്തുന്ന കാര്‍ഷികവൃത്തികള്‍, താങ്ങു വിലയടക്കം കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികള്‍, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള കാര്‍ഷിക ചന്തകള്‍, സംസ്ഥാനത്തിനകത്തും സംസ്ഥാനന്തരത്തിലും വിളവെടുപ്പ്, വിത്തിടല്‍ യന്ത്രങ്ങള്‍ കൊണ്ടു പോകുന്നത്, വളങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ തുടങ്ങിയവ നിര്‍മിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്യുന്ന യൂണിറ്റുകള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ രാജ്യത്തെ നിരവധി ഇടങ്ങളില്‍ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. നിരവധി സംസ്ഥാനങ്ങളിൽ കാര്‍ഷിക ഉല്‍പന്ന വിതരണ കമ്മിറ്റി നടത്തുന്ന ചന്തകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ തങ്ങളുടെ വിളകള്‍ വില്‍ക്കുവാന്‍ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. ഉല്‍പന്നങ്ങള്‍ കൊണ്ടു പോകുന്നതിനും മറ്റുമുള്ള അപകട സാധ്യതകള്‍ മൂലം വ്യാപാരികള്‍ അത് സംഭരിക്കുവാന്‍ മടിക്കുന്നതിനാല്‍ ചില കര്‍ഷകര്‍ കുത്തനെയുള്ള വിലയിടിവ്, പലപ്പോഴും പാതി വില പോലും ഇല്ലാത്ത അവസ്ഥ നേരിടുന്നുണ്ട്. കാര്യങ്ങള്‍ ഇനിയും വഷളായാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വയലുകളില്‍ തന്നെ ഉപേക്ഷിക്കേണ്ടി വരും. ഇതിനു വിരുദ്ധമായി നഗരങ്ങളിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വന്‍ വില വര്‍ധനവാണ് ലഭിക്കുന്നത്. വിതരണ ചങ്ങലയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം പ്രത്യേകിച്ച് പച്ചക്കറികള്‍ പോലുള്ള ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നശിച്ചു പോകാന്‍ ഇടയാക്കും. അതിനാൽ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. വിളവെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളായ മൊത്ത വില്‍പ്പന, ചില്ലറ വില്‍പ്പന, സംഭരണം, ഗതാഗതം തുടങ്ങിയവയില്‍ എത്രയും പെട്ടെന്ന് സര്‍ക്കാരിന്‍റെ ശ്രദ്ധ ചെന്നെത്തേണ്ടതുണ്ട്.

ഇത്തരത്തിലുള്ള സമയങ്ങളില്‍ താങ്ങു വിലയോടു കൂടി സര്‍ക്കാര്‍ സംഭരണം നടത്തേണ്ടത് നിര്‍ണായകമായ തീരുമാനമാണ്. ഉദാഹരണത്തിന് തെലങ്കാന സര്‍ക്കാര്‍ നെല്ലിന്‍റെ വികേന്ദ്രീകൃത സംഭരണത്തിന് വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങൾ നല്‍കി കഴിഞ്ഞു. ഗ്രാമത്തിലെ സംഭരണ കേന്ദ്രങ്ങളില്‍ ജനക്കൂട്ടം ഒഴിവാക്കുന്നതിനായി ഓരോ കര്‍ഷകനും പ്രത്യേകം പ്രത്യേകം സമയം നല്‍കിയിരിക്കുകയാണ്. ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ഗ്രാമീണ തലത്തില്‍ സംഭരണം വികേന്ദ്രീകരിക്കാന്‍ കഴിവുള്ളവരാണ്. സ്വയം സഹായ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങള്‍ തുടങ്ങി പ്രവര്‍ത്തന സജ്ജമായ എഫ് പി ഒ കള്‍ എന്നിവ വഴി സംസ്ഥാനങ്ങള്‍ക്കിത് ചെയ്യാനാകും. സംഭരണ കേന്ദ്രങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഇടങ്ങള്‍ പാട്ടത്തിനെടുക്കുന്ന കാര്യം സര്‍ക്കാരിന് ആലോചിക്കാം. ഉല്‍പന്നങ്ങള്‍ തല്‍ക്കാലം പിടിച്ചു വെക്കുന്നതിനായി കര്‍ഷകരേയും എഫ് പി ഒ കളെയും സഹായിക്കുന്നതിനായി കോള്‍ഡ് സ്‌റ്റോറേജുകളും ഇങ്ങനെ പാട്ടത്തിനെടുക്കാം. എന്നിട്ട് അവയെ സംഭരണ ശാല റെസീറ്റുകള്‍ അല്ലെങ്കില്‍ ഈട് നല്‍കിയുള്ള വായ്‌പകള്‍ എന്നിവയിൽ ഏതിനാണോ ആവശ്യം കൂടുതലെങ്കില്‍ അതുമായി ബന്ധിപ്പിക്കാം. സംഭരണ കേന്ദ്രങ്ങള്‍ അണു മുക്തമാക്കുകയും ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാര്യത്തില്‍ വീഴ്‌ച വരുത്തരുത്. അതേ സമയം തന്നെ വിളവെടുപ്പും വിതരണ ചങ്ങലയുമായി ബന്ധപ്പെട്ട ആളുകള്‍ക്കും തങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന തോന്നല്‍ ഉളവാക്കണം. ഒരേ സമയം മഹാമാരിയില്‍ നിന്നും അതുപോലെ അടച്ചു പൂട്ടലില്‍ നിന്നും. ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്ന കുടിയേറ്റ തൊഴിലാളികളെ ഒറ്റപ്പെടുത്താതെ പരിശോധനകള്‍ക്ക് വിധേയമാക്കണം. ഭക്ഷ്യ, കാര്‍ഷിക വിതരണ ചങ്ങലകള്‍ പഴയ പടിയിലാക്കുവാന്‍ സര്‍ക്കാരിന് പ്രയാസമൊന്നുമില്ല. അങ്ങനെ ചെയ്യാതിരിക്കുന്നതു കൊണ്ട് കൊടുക്കേണ്ടി വരുന്ന വില താങ്ങാനാവാത്തതായിരിക്കും.

അനൗദ്യോഗിക കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ കൊവിഡ് ഉണ്ടാക്കുന്ന തിക്ത ഫലങ്ങളാണ് ഇനി പറയുന്നത്. കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഗൃഹപാഠമോ തയ്യാറെടുപ്പോ നടത്താതെയാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസത്തെ ലോക്‌ഡൗൺ ബാധിക്കപ്പെട്ടവര്‍ക്കായി 1.7 ലക്ഷം കോടി രൂപ (ജി ഡി പി യുടെ 0.8 ശതമാനം) സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എം എസ് എം ഇ, കോര്‍പ്പറേറ്റ് മേഖല എന്നിവക്കുമായി ചില നടപടികൾ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പ്രശ്‌നത്തിന്‍റെ ബാഹുല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത് തീരെ ചെറുതായി പോയെന്ന് നിരവധി സാമ്പത്തിക വിദഗ്‌ധരും കരുതുന്നുണ്ട്. ഉദാഹരണത്തിന് നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക വിദഗ്‌ധരായ അഭിജിത് ബാനര്‍ജിയും എസ്തര്‍ ഡഫ്‌ളോയും എഴുതിയ ഒരു ലേഖനത്തില്‍ സാമൂഹിക കൈമാറ്റ പദ്ധതികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറെ കൂടി ധീരമായ സമീപനം എടുക്കേണ്ടിയിരുന്നുവെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ചെറിയ ഒരു കാര്യം മാത്രമാണെന്നും അവര്‍ പറയുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ശരിയായ ദിശയിലാണെങ്കിലും അത് ഒട്ടും തന്നെ തികയാത്തതാണെന്നാണ് അര്‍ത്ഥമാക്കുന്നുണ്ട്. യു എസ് രണ്ട് ട്രില്ല്യന്‍ ഡോളറിന്‍റെ പാക്കേജാണ് പ്രഖ്യാപിച്ചത്. അത് അവരുടെ ജി ഡി പി യുടെ പത്ത് ശതമാനത്തോളം വരും. യു എസ് അടുത്ത് പ്രഖ്യാപിക്കാന്‍ പോകുന്ന പാക്കേജ് ഒരു ട്രില്ല്യന്‍ ഡോളറിന്‍റേതായിരിക്കുമെന്നാണ് ആളുകളുടെ പ്രതീക്ഷ. ഇത് രണ്ടും ചേരുമ്പോള്‍ അവരുടെ ജി ഡി പി യുടെ 15 ശതമാനം വരും അത്. 2008-ലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് നല്‍കിയ ഉത്തേജക പാക്കേജിനേക്കാള്‍ രണ്ടിരട്ടിയെങ്കിലും വേണമായിരുന്നു ഇപ്പോഴത്തേത് എന്ന് ജനങ്ങള്‍ സമ്മതിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ പാക്കേജിന്‍റെ ഏതാണ്ട് പത്തിരട്ടി വരും അമേരിക്കയുടെ ഉത്തേജക പാക്കേജ്. യൂറോപ്പിലെ മറ്റ് നിരവധി രാജ്യങ്ങളും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. ഇന്ത്യക്ക് ഇതില്‍ നിന്നുള്ള പാഠം വ്യക്തമാണ്. അത് നിലവിലുള്ള ഉത്തേജക പാക്കേജിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഇരട്ടിയെങ്കിലും വരുന്ന തോതില്‍ പണം ചെലവഴിക്കേണ്ടിയിരിക്കുന്നു എന്നാണ്. ലോക്‌ഡൗൺ ഇനിയും തുടര്‍ന്നാല്‍ ആരോഗ്യ, വരുമാന നഷ്ടം, ഉപജീവന മാര്‍ഗ്ഗങ്ങള്‍ എന്നിവക്ക് വേണ്ടി 7 മുതല്‍ 8 ലക്ഷം കോടി രൂപ വരെ ചെലവഴിക്കേണ്ടി വരും ഇന്ത്യക്ക്. ഉദാഹരണത്തിന് സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് പിശുക്കി പിശുക്കി 500 രൂപയാണ് ധന കാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഈ അക്കൗണ്ടുകളിലേക്ക് പ്രതിമാസം കൈമാറുവാന്‍ നമുക്ക് 3000 രൂപയെങ്കിലും വേണം. ഇതിനു പുറമേ ദരിദ്രര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും അതുപോളുള്ള മറ്റ് പല വിഭാഗങ്ങള്‍ക്കും ഭക്ഷണവും നല്‍കേണ്ടതുണ്ട്. അടുത്ത മൂന്ന് മാസത്തേക്ക് ധന കമ്മിയൊക്കെ നമ്മള്‍ മറന്നേക്കണ്ടതായിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ 21 ദിവസത്തെ ലോക്‌ഡൗൺ കാലയളവ് അതിനു ശേഷമുള്ള കാലയളവിലേക്കുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സമയം നമുക്ക് നല്‍കിയേക്കും. അതായത് ആരോഗ്യ ഉപജീവന പ്രതിസന്ധികള്‍ കുറക്കാനുള്ള ആസൂത്രണം. മഹാമാരി കൂടുതൽ ആളുകളിലേക്കും പടർന്നേക്കാം എന്നതിനാല്‍ അടച്ചിടലിനു ശേഷമുള്ള കാലത്തേക്ക് ആരോഗ്യ അടിസ്ഥാന സൗകര്യം തയ്യാറേക്കേണ്ടതുണ്ട്. അടച്ചിടല്‍ ഒഴിവാക്കി കഴിഞ്ഞാല്‍ രോഗം തിരിച്ചു വരാനുള്ള സാധ്യത കാട്ടി തരുന്ന ചൈനയുടെ അനുഭവം വലിയ ഉല്‍കണ്ഠയാണ് നമുക്ക് നല്‍കുന്നത്. അടച്ചൂ പൂട്ടലിനു ശേഷമുള്ള കാലയളവില്‍ ജീവനുകളും ജീവനോപാധികളും ഒരുപോലെ പ്രധാനമാണ്. സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകള്‍ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നല്‍കുന്ന വേദനകളെ അല്‍പ്പം ശമിപ്പിക്കാന്‍ ഉതകുമായിരിക്കാം. ചൈന തങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടി തയ്യാറെടുത്ത പോലെ കുടിയേറ്റ തൊഴിലാളികള്‍ക്കും മറ്റ് ദിവസകൂലി തൊഴിലാളികള്‍ക്കും വേണ്ടി മെച്ചപ്പെട്ട തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിരുന്നു സര്‍ക്കാര്‍. ധനകാര്യ മന്ത്രി പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപ ഒന്നിനും തികയില്ല. ഈ പാക്കേജിന്‍റെ നാലോ അഞ്ചോ ഇരട്ടി ഉണ്ടെങ്കില്‍ മാത്രമേ സംഘടിത അസംഘടിത മേഖലകളെ പരിപാലിക്കാനാവൂ. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇതിനേക്കാളൊക്കെ എത്രയോ വലിയ പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു അനിതര സാധാരണമായ സ്ഥിതി വിശേഷവും കൊവിഡ് എത്ര കാലം എത്രയൊക്കെ തോതില്‍ പടരുമെന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വം ഉള്ളതുമാണെങ്കിലും ഇന്ത്യ ഇത്തരം വെല്ലു വിളികള്‍ മുന്‍പും നേരിട്ടിട്ടുണ്ട്. ഈ ആരോഗ്യ, ഉപജീവന പ്രതിസന്ധി വലിയ താമസമില്ലാതെ നമുക്ക് മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കാം. വസൂരി, പ്ലേഗ്, പോളിയോ എന്നിവയെ തോല്‍പ്പിച്ച് നമ്മള്‍ പുരോഗതി പ്രാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.