ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകൾ അഞ്ച് ലക്ഷം പിന്നിടുമ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തെ മറികടന്നത് വലിയ നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ 5,08,953 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതില്‍ 2,95,880 പേര്‍ക്ക് രോഗം ഭേദമായി. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മില്‍ ഒരു ലക്ഷത്തിനടുത്ത് വ്യത്യാസമുണ്ട്. രോഗമുക്തി നിരക്ക് 58.13 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കൊവിഡ് പരിശോധനകൾ നടത്തുന്നതിനായി 1026 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇവയില്‍ 741 എണ്ണം സർക്കാർ മേഖലയിലും 285 എണ്ണം സ്വകാര്യ മേഖലയിലുമുള്ളവയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,20,479 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് 79,96,707 സാമ്പിളുകളാണ് ഇതുവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ 15 സംസ്ഥാനങ്ങൾ: മഹാരാഷ്ട്ര (73,214), ഗുജറാത്ത് (21,476), ഡല്‍ഹി (18,574), ഉത്തർപ്രദേശ് (13,119), രാജസ്ഥാൻ (12,788), പശ്ചിമ ബംഗാൾ (10,126), മധ്യപ്രദേശ് (9,619), ഹരിയാന (7,360), തമിഴ്‌നാട് (6,90) (6,546), കർണാടക (6,160), ആന്ധ്ര (4,787), ഒഡീഷ (4,298), ജമ്മു കശ്മീർ (3,967), പഞ്ചാബ് (3,164).
രോഗമുക്തിനിരക്ക് ഏറ്റവും ഉയര്‍ന്ന 15 സംസ്ഥാനങ്ങൾ: മേഘാലയ (89.1%), രാജസ്ഥാൻ (78.8 %), ത്രിപുര (78.6 %), ചണ്ഡിഗഡ് (77.8 %), മധ്യപ്രദേശ് (76.4 %), ബീഹാർ (75.6 %), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (72.9 % ), ഗുജറാത്ത് (72.8 %), ജാർഖണ്ഡ് (70.9 %), ഛത്തീസ്ഗഡ് (70.5 %), ഒഡീഷ (69.5 %), ഉത്തരാഖണ്ഡ് (65.9 %), പഞ്ചാബ് (65.7 %), ഉത്തർപ്രദേശ് (65.0 % ) പശ്ചിമ ബംഗാൾ (65.0 %).