ETV Bharat / bharat

ഇന്ത്യാ ചൈന സംഘര്‍ഷം; എല്‍എസിയില്‍ എന്താണ് സംഭവിക്കുന്നത്? - ഡി.എസ് ഹൂഡ

വടക്കന്‍ കമാന്‍ഡിന്‍റെ മുന്‍ തലവനും 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ ലഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡയാണ് ലേഖകൻ

India-China  D S Hooda  ഡി.എസ് ഹൂഡ  ഇന്ത്യാ ചൈന സംഘര്‍ഷം
ഇന്ത്യാ ചൈന സംഘര്‍ഷം; എല്‍എസിയില്‍ എന്താണ് സംഭവിക്കുന്നത്?
author img

By

Published : Jun 22, 2020, 9:27 PM IST

ഹൈദരാബാദ്: ഒരു കമാന്‍ഡിങ് ഓഫിസര്‍ അടക്കം 20 സൈനികരുടെ വീരമൃത്യു ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള (എല്‍ എ സി) സ്ഥിതി വിശേഷത്തിന്‍റെ ആഴം എത്രയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതൊരുപക്ഷെ 1962- നുശേഷം ഇന്ത്യക്കും ചൈനക്കും ഇടയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കാം. മാത്രമല്ല, ഇരു രാജ്യങ്ങളുടേയും ബന്ധത്തില്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ അത് സൃഷ്ടിക്കുകയും ചെയ്യും. പലപ്പോഴും പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ് അടിസ്ഥാനപരമായ പ്രശ്‌നമെന്നും ഈ പ്രദേശത്തിന്‍റെ ഭൂപ്രകൃതി എന്താണെന്നും എങ്ങനെയാണ് രണ്ട് സൈന്യങ്ങള്‍ തമ്മില്‍ നിലവിലുണ്ടായിരിക്കുന്ന സംഘര്‍ഷം നടമാടുന്നതെന്നും അറിയുവാന്‍ താല്‍പ്പര്യമുണ്ടാകും. ഈ പ്രശ്‌നങ്ങളെ ഒരു വ്യക്തമായ കാഴ്ചപ്പാടോടു കൂടി അവതരിപ്പിക്കാനുള്ള ശ്രമം ഞാന്‍ ഇവിടെ നടത്തുന്നു.

എല്‍.എ.സി

1962-ലെ യുദ്ധകാലത്ത് ചൈനയുടെ സൈന്യം പടിഞ്ഞാറന്‍ ലഡാക്ക് മേഖലയില്‍ ഏതാണ്ട് 38000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചടക്കുകയുണ്ടായി. ഇന്ത്യന്‍ ഭൂപ്രദേശം ചൈന കൈയ്യടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ ഒരു താല്‍ക്കാലിക അതിര്‍ത്തി ആണ് ഇന്ന് എല്‍എസി എന്ന പേരില്‍ അറിയുന്നത്. അന്ന് തൊട്ട് ഇന്നു വരെ എല്‍എസി ഒരു ഭൂപടത്തില്‍ രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ നിലത്ത് കൃത്യമായി വരക്കുകയോ ചെയ്തിട്ടില്ല. ചില മേഖലകളില്‍ എല്‍എസി സംബന്ധിച്ച് ഇരു ഭാഗത്തിനും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഉള്ളത്.

ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ ഒരുപോലെ തങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് എല്‍എസിയില്‍ റോന്ത് ചുറ്റുന്നു. അഭിപ്രായ വ്യത്യാസങ്ങളുള്ള മേഖലയില്‍ ഇരു ഭാഗങ്ങളും നടത്തുന്ന റോന്തു ചുറ്റലുകള്‍ പലപ്പോഴും മുഖാമുഖ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. ഈ സംഘര്‍ഷങ്ങള്‍ സമാധാനപരമായി അവസാനിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ പാലിക്കേണ്ട പെരുമാറ്റ രീതി സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒട്ടേറെ കരാറുകളും പ്രോട്ടോക്കോളുകളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 2013-ലെ 8-ആം വകുപ്പ് പ്രകാരം ഉള്ള “അതിർത്തി പ്രതിരോധ സഹകരണ കരാര്‍'' ഇങ്ങനെ പറയുന്നു.

“യഥാര്‍ഥ നിയന്ത്രണ രേഖയെ കുറിച്ച് പൊതുവായ ഒരു ധാരണയില്ലാത്ത ഇടങ്ങളില്‍ ഇരു വിഭാഗങ്ങളിലേയും പ്രതിരോധ സേനകള്‍ മുഖാമുഖം വന്നെത്തുന്ന സ്ഥിതി ഗതികള്‍ ഉണ്ടാകുമ്പോള്‍ ഇരു ഭാഗങ്ങളും പരമാവധി ആത്മനിയന്ത്രണം പാലിക്കുമെന്നും, പ്രകോപനപരമായ നടപടികള്‍ ഒന്നും തന്നെ എടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമെന്നും പരസ്പരം ശക്തി പ്രയോഗിക്കുകയോ അല്ലെങ്കില്‍ ശക്തി പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നും, ഇരു ഭാഗങ്ങളും പരസ്പരം ബഹുമാനത്തോടെ കാണുകയും പരസ്പരം വെടി വെക്കുന്നതോ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതോ തടയുമെന്നും ഇരു ഭാഗങ്ങളും സമ്മതിക്കുന്നു.''

ഇരു ഭാഗങ്ങളും ഇത്തരം പ്രോട്ടോക്കോളുകള്‍ അച്ചടക്കത്തോടു കൂടി പാലിച്ചിരുന്നതിനാല്‍ 1975- നു ശേഷം എല്‍എസി പൊതുവെ സമാധാനപരമായി നിലകൊണ്ടു. 1975-ലാണ് ഏറ്റവും ഒടുവില്‍ അതിര്‍ത്തിയിലെ ഒരു സംഭവത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. മെയ് ആദ്യ വാരത്തില്‍ ചൈനക്കാര്‍ നടത്തിയ ഒരു കടന്നു കയറ്റത്തോടെ ഈ സമാധാനപരമായ സ്ഥിതി വിശേഷം പെട്ടെന്ന് മാറിയിരിക്കുന്നു.

ലഡാക്കിന്‍റെ ഭൂപ്രകൃതി

India-China  D S Hooda  ഡി.എസ് ഹൂഡ  ഇന്ത്യാ ചൈന സംഘര്‍ഷം
ലഡാക്കിന്‍റെ ഭൂപ്രകൃതി

ലഡാക്കിനെ ഒരു സമുദ്രോപരിതലത്തില്‍ നിന്നും ഏറെ ഉയര്‍ന്നു നില്‍ക്കുന്ന മരുഭൂമി എന്നാണ് വിശേഷിപ്പിക്കുന്നത്. അതില്‍ തന്നെ കിഴക്കന്‍ ലഡാക്ക് തിബത്ത് സമതലത്തിനോട് ചേര്‍ന്ന് കിടക്കുന്നു. പാങ്ങ്‌ഗോങ്ങ് തടാകവും ഗല്‍വാന്‍ നദീ താഴ്‌വരയും 14000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍, ഹോട്‌സ്പ്രിങ് എന്ന മേഖല 15500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. നിലവില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉടലെടുത്ത സ്ഥലങ്ങളാണ് ഈ മൂന്ന് മേഖലകളും.

പാന്‍ഗോങ്ങ് ഗല്‍വാന്‍ മേഖലയിലുമാണ് വലിയ സംഘര്‍ഷങ്ങള്‍ പൊട്ടി പുറപ്പെട്ടത്. പാന്‍ഗോങ്ങിന്‍റെ വടക്കന്‍ കരയില്‍ എല്‍എസി സംബന്ധിച്ച് ഇന്ത്യക്കും ചൈനക്കും ഇടയില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. തങ്ങള്‍ സ്വയം അവകാശപ്പെട്ടു വന്നിരുന്ന മേഖലകളില്‍ വരെ ഇരു കൂട്ടരും മുന്‍ കാലങ്ങളില്‍ റോന്ത് ചുറ്റല്‍ നടത്തിയിരുന്നു. ചൈന അവകാശപ്പെടുന്നത് ഫിംഗര്‍-4 ലാണ് എല്‍എസി എന്നാണെങ്കില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് പ്രകാരം അത് കുറെ കൂടി കിഴക്ക് മാറി ഫിംഗര്‍-8 ലാണ്. നിലവില്‍ അവര്‍ അവകാശപ്പെട്ട പ്രകാരമുള്ള സ്ഥലങ്ങളെല്ലാം തന്നെ ചൈന കായികമായി കൈയ്യടക്കി വെച്ചിരിക്കുകയാണ്. എല്‍എസി സംബന്ധിച്ച് തങ്ങള്‍ക്കുള്ള കാഴ്ചപ്പാട് അനുസരിച്ചുള്ള ഇടം വരെ റോന്ത് ചുറ്റുന്നതിന് ഫലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ഇവിടെ കഴിയാതെ വരുന്നു.

പാങ്ങ്‌ഗോങ്ങ് മേഖല

ഗല്‍വാന്‍ താഴ്‌വരയിലെ എല്‍എസി ദൗലത്ത് ബേഗ് ഓള്‍ഡി (ഡിബിഒ) വരെ പോകുന്ന ഇന്ത്യയുടെ ഒരു പ്രധാനപ്പെട്ട റോഡില്‍ നിന്നും ഏതാണ്ട് ആറ് കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളവും ഇവിടെയാണ്. ഡിബിഒയിലും അതിനു ചുറ്റും വിന്യസിച്ചിരിക്കുന്ന നമ്മുടെ സൈനികര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിക്കുന്നതിലുള്ള ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരേ ഒരു റോഡാണ് ഇത്. ദര്‍ബൂക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ റോഡ് 255 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡിബിഒയില്‍ എത്തുന്നത്. 2000- ലാണ് ഈ റോഡിന്‍റെ നിര്‍മാണം ആരംഭിച്ചതെങ്കിലും ഷ്യോക്ക് നദിക്ക് മുകളില്‍ ഒരു പാലമില്ലാത്തതിനാല്‍ ഇന്ത്യൻ സൈന്യത്തിന് അത് ഉപയോഗിക്കാന്‍ കഴിയാതെ വന്നിരുന്നു. 2019-ലാണ് ഒരു സ്ഥിരം പാലം അവിടെ പണി തീര്‍ന്ന് പ്രതിരോധ മന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഇന്നിപ്പോള്‍ ലഡാക്കിന്‍റെ വടക്കന്‍ ഭാഗങ്ങളിലേക്ക് സൈനികരേയും സൈനിക ഉപകരണങ്ങളേയും അതിവേഗം എത്തിക്കാന്‍ കഴിയുന്നു എന്നതിനാല്‍ ഈ റോഡിന് വളരെ വലിയ തന്ത്രപരമായ സ്വഭാവം കൈവന്നു.

ഗല്‍വാന്‍ താഴ്‌വരയിലൂടെ ചൈനക്കാര്‍ക്ക് എല്‍എസി മുറിച്ചു കടക്കാമെങ്കില്‍ ഈ നിര്‍ണായക റോഡ് തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. നമ്മുടെ മേഖലയിലേക്ക് കടന്നു കയറുവാന്‍ ചൈനക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം തന്നെ ഇന്ത്യന്‍ സൈനികര്‍ ശക്തമായി പ്രതിരോധിച്ചു വന്നു. ജൂണ്‍-15 ന് സംഭവിച്ച അത്തരത്തില്‍ ഒരു ഏറ്റുമുട്ടലാണ് നമ്മുടെ 20 സൈനികരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചത്.

ഗല്‍വാൻ താഴ്‌വര

എത്രത്തോളം ഗുരുതരമാണ് സ്ഥിതി വിശേഷങ്ങള്‍?

കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ കടന്നു കയറ്റങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. 2013-ല്‍ ദേപ്‌സാങ്ങില്‍ നടന്നതും, 2014-ല്‍ ചുമാറില്‍ നടന്നതും 2017-ല്‍ ദോക്ക് ലാമില്‍ നടന്നതുമായ നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ ഈ കടന്നു കയറ്റങ്ങളില്‍ നിന്നും ഉണ്ടായതാണ്. എന്നാല്‍ പ്രാദേശിക തലത്തില്‍ മാത്രമായി നടന്ന ഈ സംഭവങ്ങള്‍ ഇരു ഭാഗങ്ങളിലും കലാപമൊന്നും ഉണ്ടാകാതെ സമാധാനപരമായി പരിഹരിക്കുകയുണ്ടായി. എന്നാല്‍ നിലവിലെ ചൈനയുടെ നടപടികള്‍ തീര്‍ത്തും വ്യത്യസ്തമായതാണ്.

എല്‍എസിയിലെ ഒട്ടേറെ ഇടങ്ങളില്‍ ഉടനീളം വന്‍ തോതില്‍ സൈനിക നീക്കങ്ങള്‍ നടത്തികൊണ്ട് ചൈന സംഘര്‍ഷം കെട്ടിപൊക്കി കൊണ്ടിരിക്കുകയാണ്. ചൈനാ സര്‍ക്കാരിന്‍റെ ഉന്നത തലത്തില്‍ അംഗീകാരമില്ലാതെ ഇതൊന്നും സംഭവിക്കുകയില്ല എന്ന കാര്യം ഉറപ്പാണ്. ചൈനയുടെ സൈനിക നീക്കത്തിന്‍റെ ഭാഗമായി ഉണ്ടായ കലാപം അനിതര സാധാരണമായിരുന്നു. ഇരു സൈന്യങ്ങളുടേയും പെരുമാറ്റം സംബന്ധിച്ചുള്ള പ്രോട്ടോക്കോളുകള്‍ എല്ലാം തന്നെ ഇവിടെ പൂര്‍ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു.

എല്‍എസിയില്‍ ഇന്ത്യന്‍ സൈനികര്‍ പാലിക്കേണ്ട പെരുമാറ്റം സംബന്ധിച്ച് നിലവിലുള്ള നിബന്ധനകളെ ഒന്നു പുനപരിശോധിക്കുവാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ് ചൈനയുടെ ഈ നടപടികള്‍. അതിനാല്‍ നമ്മള്‍ കൂടുതല്‍ ആക്രമണോത്സുകമായ പെരുമാറ്റങ്ങള്‍ ഇനിയും കാണാന്‍ പോകുകയാണ്. അതിര്‍ത്തി പരിപാലിക്കുന്ന വിഷയത്തില്‍ ഇതെല്ലാം ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോകുന്നു. സമീപ ഭാവിയിലെങ്കിലും കൂടുതല്‍ സംഘര്‍ഷ ഭരിതമായ ഒരു എല്‍എസിയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങളുടെ രീതിയും നിലവാരവും എല്ലാം ഇവിടെ ബാധിക്കാന്‍ പോവുകയാണ്. അതിന്‍റെ ലക്ഷണങ്ങളാകട്ടെ കണ്ടു തുടങ്ങിയിരിക്കുന്നു. രാജ്യം മുഴുവന്‍ ഒരു ചൈനീസ് വിരുദ്ധ വികാരം അലയടിക്കുകയാണ് ഇപ്പോള്‍. സ്ഥിതി വിശേഷം എങ്ങനെ പരിഹരിക്കാം എന്നുള്ള കാര്യമൊന്നും നോക്കാതെ തങ്ങളുടെ സൈനിക കരുത്തിലൂടെ ഇന്ത്യയെ ഭീഷണിപ്പെടുത്തുവാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ ഈ രാജ്യത്തെ പൗരന്മാര്‍ ഒരു തരത്തിലും മറക്കാനിടയില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.