ന്യൂഡല്‍ഹി: ബാങ്ക് വായ്‌പാ മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. മോറട്ടോറിയം കാലാവധി ആഗസ്റ്റ് 31 വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. മോറട്ടോറിയം കാലത്തെ പലിശ തവണകളായി അടക്കാന്‍ സൗകര്യമൊരുക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു. ഇതോടെ നിരക്ക് 3.35 ശതമാനമായി കുറയും. റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമുണ്ട്. 3.2 ശതമാനമായാണ് റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചത്. നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെത്തുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും അതില്‍ വിശ്വസിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.