ഇമ്രാൻഖാന്‍റെയും കോൺഗ്രസിന്‍റെയും പ്രത്യയശാസ്ത്രം സമാനമാണെന്നും രാഹുൽഗാന്ധിയുടെ പരാമർശത്തോടെ കോൺഗ്രസിന്‍റെ തനിനിറം പുറത്തായെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. പുൽവാമയിൽ 40 സൈനികർ ജീവത്യാഗം ചെയ്തിട്ടും പ്രധാനമന്ത്രി മോദി സന്തോഷവാനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നൽകിയതായുംജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്നും പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും പരിഹസിച്ചു.ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹം ആക്രമിക്കപ്പെട്ടതിന് ശേഷവും അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിങ്ങിലായിരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിലായിരുന്നു ആ സമയത്ത് മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചിരുന്നു. ആക്രമണത്തിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. മാത്രമല്ല വന്ദേഭാരത് എക്‌സ്പ്രസിന്‍റെഉദ്ഘാടന പരിപാടിയിലും മോദി പങ്കെടുക്കുകയുണ്ടായി. അധികാര ദാഹത്താൽ മനുഷ്യത്വം മറന്ന മോദി ജവാൻമാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.