ജയ്പൂർ: രാജസ്ഥാനിൽ 140 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 5,342 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 133 ആയി. ഇതുവരെ 2,666 പേര്‍ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയതായി രാജസ്ഥാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്തൊട്ടാകെയുള്ള കൊവിഡ് -19 ലോക്ക് ഡൗൺ മെയ് 31 വരെ കേന്ദ്രസർക്കാർ നീട്ടിയിരുന്നു, തിങ്കളാഴ്ച മുതൽ ലോക്ക് ഡൗണിൽ പുതിയ ഇളവുകൾ ആരംഭിച്ചു. സ്വയം ഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകളിലെയും പ്രവര്‍ത്തനങ്ങൾ ആരംഭിക്കാൻ അനുവാദം നൽകി. എന്നാൽ നിയന്ത്രണ മേഖലകളിൽ അത്യാവശ്യ കാര്യങ്ങൾ നടപ്പിലാക്കാൻ വേണ്ട സംവിധാനങ്ങൾ മാത്രമാണ് നടപ്പാക്കുക.