ETV Bharat / bharat

കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്ന് അഭ്യർഥിച്ച് രാഹുല്‍ ഗാന്ധി - ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കണമെന്ന് രാഹുല്‍

ലോക്‌ഡൗണിനെ തുടർന്ന് കാല്‍നടയായി നാടുകളിലേക്ക് പോകുന്ന തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടു.

Congress  Rahul Gandhi  COVID-19  Coronavirus  Rahul urges people to provide food to migrants  migrants heading home  കൊവിഡ് 19 വാർത്ത  കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കണമെന്ന് രാഹുല്‍  രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് അഭ്യർഥിച്ച് രാഹുല്‍ ഗാന്ധി
author img

By

Published : Mar 28, 2020, 2:27 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കാല്‍നടയായി സ്വദേശങ്ങളിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സഹായം അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഒരുക്കി നല്‍കാൻ പാർട്ടി പ്രവർത്തകരോടും മന്ത്രിമാരോടും രാഹുല്‍ ആവശ്യപ്പെട്ടു.

  • आज हमारे सैकड़ों भाई-बहनों को भूखे-प्यासे परिवार सहित अपने गाँवों की ओर पैदल जाना पड़ रहा है।इस कठिन रास्ते पर आप में से जो भी उन्हें खाना-पानी-आसरा-सहारा दे सके,कृपा करके दे! कॉंग्रेस कार्यकर्ताओं-नेताओं से मदद की ख़ास अपील करता हूँ।

    जय हिंद! pic.twitter.com/ni7vkhRQAZ

    — Rahul Gandhi (@RahulGandhi) March 28, 2020 " class="align-text-top noRightClick twitterSection" data=" ">

നൂറ് കണക്കിന് സഹോദരി സഹോദരന്മാരാണ് കുടുംബങ്ങൾക്കൊപ്പം വിശപ്പും ദാഹവും സഹിച്ച് സ്വദേശങ്ങളിലേക്ക് കാല്‍നടയായി പോകുന്നത്. ഈ ദുർഘടമായ പാതയില്‍ നിങ്ങളില്‍ കഴിവുള്ളവർ അവർക്ക് ഭക്ഷണവും പാർപ്പിടവും നല്‍കി സഹായിക്കണം. കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടുമാണ് എന്‍റെ അഭ്യർഥനയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.

ബുധനാഴ്ച മുതല്‍ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹി- ഗാസിയാബാദ് അതിർത്തിയിലൂടെ സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്നത്. 21 ദിവസത്തെ ലോക്‌ഡൗണിനെ തുടർന്ന് ഇവരുടെ കരാറുകാർ തൊഴിലാളികളെ അവധിയിലേക്ക് അയച്ചു.

ലോക്‌ഡൗണിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കിലോമീറ്ററുകളോളം കാല്‍നടയായി പോകുന്നതിനെക്കുറിച്ച് റോബർട്ട് വാദ്രയും ഫേസ്ബുങ്കില്‍ ആശങ്ക പങ്കുവച്ചിരുന്നു. അതേസമയം, ഇത്തരം തൊഴിലാളികളെ സംസ്ഥാനങ്ങൾ സഹായിക്കണമെന്ന് കേന്ദ്രം നിർദ്ദേശം നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.