ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ട് ദളിത് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്ന സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.
രാജസ്ഥാനിലെ നാഗൗറിൽ രണ്ട് ദളിത് യുവാക്കള്‍ പീഡനത്തിനിരയായത് ഭയാനകമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് യുവാക്കളെ മോഷണക്കുറ്റം ആരോപിക്കുകയും ആള്‍ക്കൂട്ട ആക്രമണം നടത്തുകയും ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിക്കുകയും ചെയ്തു. യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇവരെ മോഷണ കുറ്റം ആരോപിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
യുവാക്കളെ കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്‌ക്രൂ ഡ്രെെവർ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നതും ജനനേന്ദ്രിയത്തിലടക്കം പെട്രോള്‍ ഒഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. യുവാക്കളുടെ പരാതിയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.