ന്യൂഡൽഹി: ട്രാക്ടര്‍ റാലിയിൽ ഉത്തർപ്രദേശിലെ ഗാസിപൂർ അതിർത്തിയിലെ ബാരിക്കേഡുകൾ തകർത്ത് കർഷകർ. റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ കര്‍ഷകര്‍ ആരംഭിച്ച ട്രാക്ടർ റാലിയിൽ പൊലീസും ശക്തമായ സുരക്ഷ ഒരുക്കി. ഐടിഒ, യമുന ബ്രിഡ്ജ് തുടങ്ങി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കി. ഗാസിപൂർ, സിങ്കു, തിക്രി അതിര്‍ത്തികളില്‍ നിന്നാണ് പരേഡ് ആരംഭിച്ചത്.
-
#WATCH: Farmers to hold tractor rally in Delhi today to protest against the Centre's Farm Laws; visuals from near Ghazipur#RepublicDay pic.twitter.com/LJlkQtUExl
— ANI (@ANI) January 26, 2021 " class="align-text-top noRightClick twitterSection" data="
">#WATCH: Farmers to hold tractor rally in Delhi today to protest against the Centre's Farm Laws; visuals from near Ghazipur#RepublicDay pic.twitter.com/LJlkQtUExl
— ANI (@ANI) January 26, 2021#WATCH: Farmers to hold tractor rally in Delhi today to protest against the Centre's Farm Laws; visuals from near Ghazipur#RepublicDay pic.twitter.com/LJlkQtUExl
— ANI (@ANI) January 26, 2021
തലസ്ഥാന നഗരിയിൽ പ്രതിഷേധത്തെ തുടർന്ന് വൈദ്യുതി വിതരണം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തുടനീളമുള്ള എല്ലാ പവർ സബ് സ്റ്റേഷനുകളിലും സുരക്ഷാവേലി തീർത്തിട്ടുണ്ട്.