ഭുവനേശ്വര്‍: ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‌ച രാവിലെ 11.15 ന് ഭൂചലനം അനുഭവപ്പെട്ടു. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മല്‍ക്കംഗിരിയേയും അതിനോട് ചേര്‍ന്ന പ്രദേശങ്ങളേയുമാണ് ബാധിച്ചത്. അപകടത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ഭൂചനത്തിന് ശേഷം മല്‍ക്കംഗിരിയിലെ ചില കെട്ടിടങ്ങള്‍ക്ക് വിള്ളലുകളുണ്ടായതായി അധികൃതർ അറിയിച്ചു. ഛത്തീസ്‌ഗഢിലെ ജഗദൽപൂരിൽ നിന്ന് 42 കിലോമീറ്റർ തെക്കുകിഴാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എച്ച്.ആർ. ബിശ്വാസ് പറഞ്ഞു.