ETV Bharat / bharat

കുഴല്‍കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

പഞ്ചാബിലാണ് സംഭവം. 150 അടി താഴ്ചയുള്ള കിണറില്‍ മൂന്ന് ദിവസത്തിന് മുമ്പാണ് കുട്ടി വീണത്

രണ്ട് വയസുക്കാരൻ കുഴൽക്കിണറിൽ വീണ സംഭവം
author img

By

Published : Jun 9, 2019, 2:35 PM IST

ചണ്ഡിഗഢ്: പഞ്ചാബിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം മൂന്ന് ദിവസമായി തുടരുന്നു. എൻഡിആർഎഫ് സേനയും പ്രാദേശിക കാര്യനിർവ്വാഹക സംഘവും ചേർന്ന് സമാന്തര ഗർത്തം കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഫത്തേവീർ സിംഗ് എന്ന രണ്ട് വയസുക്കാരനാണ് വീടിന് സമീപത്തെ 150 അടി ആഴമുള്ള കുഴൽക്കിണറിൽ വീണത്. കാലിൽ ജൂട്ടിന്‍റെ ബാഗ് തട്ടി വീണാതാകാമെന്നാണ് കരുതുന്നത്. ഉപയോഗശൂന്യമായ കുഴൽക്കിണറിൽ 90 അടിയോളം താഴ്ചയിലേക്കാണ് വ്യാഴാഴ്ച വൈകിട്ട് കുട്ടി വീണത്.
ഒമ്പത് ഇഞ്ച് വ്യാസമുള്ള കുഴൽക്കിണറിൽ കുട്ടിക്ക് ചലിക്കാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും സംഭവം നടന്ന് 40 മണിക്കൂറുകൾക്ക് ശേഷം ഇന്നലെ പുലർച്ചെ കുട്ടിയുടെ ശരീരത്തിൽ ചലനങ്ങൾ കാണാൻ സാധിച്ചു. കുഴൽക്കിണറിന് ഉള്ളിലൂടെ പൈപ്പ് കടത്തി കുഞ്ഞിന് ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്. കാൽതട്ടി വീഴാൻ കാരണമായി കരുതുന്ന ജൂട്ട് ബാഗ് കുട്ടിയുടെ മുഖത്തെ മറച്ച് കിടക്കുന്നതിനാൽ ഭക്ഷണമോ പാനീയങ്ങളോ നൽകാൻ കഴിയില്ല.

Intro:Body:

https://www.aninews.in/news/national/general-news/punjab-rescue-operation-still-underway-to-ressue-2-yr-old-boy-trapped-in-borewell20190609111121/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.