ETV Bharat / bharat

എം.പി വീരേന്ദ്രകുമാറിന്‍റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി - മാധ്യമ പ്രവർത്തന രംഗം

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Veerendra Kumar death  Mathrubhumi MD death  Mathrubhumi daily  Mathrubhumi chairman dies  Vice President M Venkaiah Naidu  Vice President condoled the death of Rajya Sabha member  Naidu  ന്യൂഡൽഹി  prime minister  condoles  Modi  എം.പി വീരേന്ദ്രകുമാർ  പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു  പ്രധാനമന്ത്രി നരേന്ദ്ര മോദി  ബഹുമുഖ പ്രതിഭ  ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അനുശോചിച്ചു  മാതൃഭൂമി  മാധ്യമ പ്രവർത്തന രംഗം  യഥാർഥ ദേശസ്നേഹി
എം.പി വീരേന്ദ്രകുമാറിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
author img

By

Published : May 29, 2020, 11:21 AM IST

ന്യൂഡൽഹി: രാജ്യസഭാ എം.പിയും മാതൃഭൂമി ദിനപത്രത്തിന്‍റെ മാനേജിങ് ഡയറക്‌ടറുമായ എം.പി വീരേന്ദ്രകുമാറിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പാർലമെന്‍റ് അംഗമെന്ന രീതിയിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചതെന്നും ദരിദ്രർക്കും നിരാലംബർക്കും വേണ്ടി ശബ്‌ദമാകുന്നതിൽ അദ്ദേഹം വിശ്വസിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • Anguished by the passing away of Rajya Sabha MP Shri M.P. Veerendra Kumar Ji. He distinguished himself as an effective legislator and Parliamentarian. He believed in giving voice to the poor and underprivileged. Condolences to his family and well wishers. Om Shanti.

    — Narendra Modi (@narendramodi) May 29, 2020 " class="align-text-top noRightClick twitterSection" data=" ">

എം.പി വീരേന്ദ്രകുമാർ ബഹുമുഖ പ്രതിഭ ആയിരുന്നുവെന്നും സമർത്ഥനായ പത്രപ്രവർത്തകനും ഒപ്പം എഴുത്തുകാരനുമായിരുന്നുവെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അനുശോചിച്ചു. മാതൃഭൂമിയിലൂടെ മാധ്യമ പ്രവർത്തന രംഗത്ത് വിലമതിക്കാനാവാത്ത സംഭാവന നൽകിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അദ്ദേഹത്തിന്‍റെ മരണത്തിലൂടെ രാഷ്ട്രത്തിന് ഒരു മഹാനായ നേതാവിനെയും യഥാർഥ ദേശസ്നേഹിയെയും നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.