പനാജി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പോര്‍ച്ചുഗീസ് പ്രസിഡന്‍റ് മാര്‍സെലോ റെബേലോ ഡീ സൂസ ദ്വിദിന ഗോവയിലെത്തി. സംസ്ഥാനത്തെ ജലസംരക്ഷണം, മലിനജല ശുദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലുൾപ്പെടെ മൂന്ന് കരാറുകളില്‍ ഒപ്പ് വെക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ശനിയാഴ്‌ച വൈകുന്നേരം ഗോവയിലെത്തിയ പ്രസിഡന്‍റ്, ഗവർണർ സത്യപാൽ മാലിക് ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നില്‍ ഉൾപ്പെടെ പങ്കെടുക്കും. ഞായറാഴ്‌ച ഒരു സ്വകാര്യപരിപാടിയിലും പ്രസിഡന്‍റ് പങ്കെടുക്കും.
2018ൽ ഗോവൻ വംശജനായ പോർച്ചുഗീസ് പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയുടെ സന്ദർശനത്തോടനുബന്ധിച്ച് ജല സംരക്ഷണം, മലിനജല ശുദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ പിഡബ്ല്യുഡിയും പോർച്ചുഗീസ് പരിസ്ഥിതി മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു.