ETV Bharat / bharat

മധ്യപ്രദേശില്‍ ആഭ്യന്തര മന്ത്രി സ്ഥാനം നിലനിര്‍ത്തി നരോട്ടം മിശ്ര - നരോട്ടം മിശ്ര

മാര്‍ച്ച് 23നാണ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. രണ്ട് മുൻ കോൺഗ്രസ് എം‌എൽ‌എമാർ ഉൾപ്പെടെ അഞ്ച് മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഏപ്രിൽ 21ന് ചൗഹാന്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം നടത്തിയിരുന്നു

Portfolios allocated in Madhya Pradesh  Shivraj Singh Chouhan  Narottam Mishra  Health minister  Madhya Pradesh Cabinet  മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണ൦  മന്ത്രിസഭാ വിപുലീകരണ൦  മധ്യപ്രദേശ്  നരോട്ടം മിശ്ര  ശിവരാജ് സിങ് ചൗഹാന്‍
മധ്യപ്രദേശില്‍ ആഭ്യന്തര മന്ത്രി സ്ഥാനം നിലനിര്‍ത്തി നരോട്ടം മിശ്ര
author img

By

Published : Jul 13, 2020, 12:08 PM IST

ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി സ്ഥാനം നിലനിര്‍ത്തി നരോട്ടം മിശ്ര. മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണത്തിന്‍റെ ഭാഗമായി പാർലമെന്‍ററി കാര്യങ്ങളുടെയും നിയമ-നീതിയുടെയും ചുമതലയും മിശ്രക്ക് നൽകി. കായികം, യുവജനക്ഷേമം, സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ വകുപ്പുകൾ എന്നിവ യശോധര രാജെ സിന്ധ്യക്ക് നൽകി. ഗോപാൽ ഭാർഗവക്ക് പൊതുമരാമത്ത് വകുപ്പിന്‍റെയും കോട്ടേജ്, ഗ്രാമ വ്യവസായങ്ങളുടെയും ചുമതല നൽകി. ഇമാർതി ദേവിയെ വനിതാ ശിശു വികസന മന്ത്രിയായും നിയമിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ്, പബ്ലിക് റിലേഷൻസ്, നർമദ വാലി ഡവലപ്മെന്‍റ്, മന്ത്രിമാർക്ക് അനുവദിച്ചിട്ടില്ലാത്ത മറ്റ് വകുപ്പുകൾ എന്നിവയുടെ ചുമതല ഏറ്റെടുത്തു. ജൂലൈ രണ്ടിനാണ് രണ്ടാം തവണ മധ്യപ്രദേശ് മന്ത്രിസഭ വിപുലീകരിച്ചത്. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ ചൗഹാൻ ന്യൂഡൽഹിയിൽ ബിജെപി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുമായും ചര്‍ച്ച നടത്തിയിരുന്നു. 28 മന്ത്രിമാരില്‍ 12ഓളം പേര്‍ സിന്ധ്യ പക്ഷത്തുള്ളവരാണ്. കോൺഗ്രസിൽ നിന്ന് വന്നവരെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ പല ബിജെപി നേതാക്കളെയും തഴഞ്ഞത് അതൃപ്‌തിക്ക് ഇടയാക്കിയിട്ടുണ്ട്. മാര്‍ച്ച് 23നാണ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് മുൻ കോൺഗ്രസ് എം‌എൽ‌എമാർ ഉൾപ്പെടെ അഞ്ച് മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഏപ്രിൽ 21ന് ചൗഹാന്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.