ETV Bharat / bharat

ജമ്മുകശ്‌മീര്‍ ഡിഡിസി തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - ഡിഡിസി തെരഞ്ഞെടുപ്പ്

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പോളിങ്. എട്ടാം ഘട്ടത്തിൽ 122 പുരുഷന്മാരും 46 സ്ത്രീകളും ഉൾപ്പെടെ 168 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്

Polling in 28 constituencies for last phase of DDC elections in J-K today  Jammu and Kashmir Polls  DDC elections Jammu and Kashmir  ഡിഡിസി തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു  ഡിഡിസി തെരഞ്ഞെടുപ്പ്  അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ഡിഡിസി തെരഞ്ഞെടുപ്പ്
author img

By

Published : Dec 19, 2020, 9:11 AM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ കെ.കെ. ശർമ. കശ്മീരിലെ 13 നിയോജകമണ്ഡലങ്ങളിലേക്കും ജമ്മു ഡിവിഷനിലെ 15 നിയോജകമണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പോളിങ്. എട്ടാം ഘട്ടത്തിൽ 122 പുരുഷന്മാരും 46 സ്ത്രീകളും ഉൾപ്പെടെ 168 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

84 സർപഞ്ച് മണ്ഡലങ്ങളിലും 285 പഞ്ച് മണ്ഡലങ്ങളിലും ശനിയാഴ്ച പോളിങ് നടക്കും. 43 സർപഞ്ചുകൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജമ്മു കശ്മീരിലുടനീളം 1,457 പഞ്ച് നിയോജകമണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇവയിൽ 496 പഞ്ചുകൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കശ്മീരിൽ 1,028 ഉം ജമ്മുവിൽ 675 ഉം ഉൾപ്പെടെ 1,703 പോളിങ് സ്റ്റേഷനുകളിൽ പോളിംഗ് നടക്കും. പോളിങ് സ്റ്റേഷനുകളിൽ സമാധാനപരമായ വോട്ടിങ്ങ് നടക്കുന്നത് ഉറപ്പാക്കുന്നതിന് സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.