മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കൊവിഡ് ബാധിച്ച 51കാരനായ പൊലീസ് കോൺസ്റ്റബിൾ മരിച്ചു. കൊവിഡ് -19 ബാധിച്ച് മരിക്കുന്ന ആറാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നാസിക് സ്വദേശിയായ കോൺസ്റ്റബിളിനെ മലേഗാവ് പട്ടണത്തിൽ സെക്യൂരിറ്റി ഡ്യൂട്ടിയിൽ നിയോഗിച്ചിരിക്കുകയായിരുന്നു. മെയ് ഒന്നിന് കൊവിഡ് ബാധയെ തുടർന്ന് ഇദ്ദേഹത്തെ നാസിക്കിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു. മുംബൈയിലെ മൂന്ന് പൊലീസുകാരും പൂനെയിലും സോളാപൂരിലും ഒരാൾ വീതവും വൈറസ് ബാധയെ തുടർന്ന് മരിച്ചു.
നാസിക്കിൽ കൊവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - നാസിക്കിൽ കൊവിഡ്
മുംബൈയിലെ മൂന്ന് പൊലീസുകാരും പൂനെയിലും സോളാപൂരിലും ഒരാൾ വീതവും വൈറസ് ബാധയെ തുടർന്ന് മരിച്ചു