ETV Bharat / bharat

ക്രിക്കറ്റ് വാതുവെപ്പ്; ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

നഗരത്തില്‍ ക്രിക്കറ്റ് വാതുവെപ്പ് സജീവമാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ളവരാണ് അറസ്റ്റിലായത്.

author img

By

Published : Oct 3, 2020, 5:05 PM IST

Illegal cricket betting  Cyberabad police arrests three bookies  Bookies arrested in Hyderabad  Rajendranaga police station limits  ക്രിക്കറ്റ് വാതുവെപ്പ്  ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  ഐപിഎല്‍ ക്രിക്കറ്ര് വാതുവെപ്പ്  ക്രിക്കറ്റ് വാതുവെപ്പ് കേസ്
ക്രിക്കറ്റ് വാതുവെപ്പ്; ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ക്രിക്കറ്റ് വാതുവെപ്പ് സംഘടിപ്പിച്ച കേസില്‍ മൂന്ന് പേര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീമാണ് മൂന്നംഗ സംഘത്തെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ക്രിക്കറ്റ് വാതുവെപ്പ് സജീവമാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ളവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍ രണ്ടുപേര്‍ ക്യാഷ് കളക്ടിങ്ങ് ഏജന്‍റുമാരാണ്. മഹോന്ദ്ര കുമാര്‍ സോണി (39), രാജേന്ദ്ര മസഞ്ചി സൂര്യവംശി (23), കുല്‍ദീപ് സിംഗ് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 5,60,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും രണ്ട് മോട്ടോര്‍ സൈക്കിളുകളും പൊലീസ് കണ്ടെത്തി. കേസില്‍ ഇനിയും നിരവധി പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ചന്ദ്ര പോള്‍ സിംഗാണ് ഇടപാടിന്‍റെ മുഖ്യ സൂത്രധാരകനെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.