ശ്രീനഗർ: ജമ്മു കശ്‌മീരില്‍ പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന് മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു. വടക്കൻ കശ്മീരിലെ സോപോറിലാണ് സംഭവം. ഇവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. 22 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റും സിആർപിഎഫ് 179 ബറ്റാലിയനും ചേർന്നാണ് തീവ്രവാദികളെ പിടികൂടിയത്. മുഷ്താഖ് അഹ്മദ് മിർ, മുദാസിർ അഹ്മദ് മിർ, അഥർ ഷമാസ് മിർ എന്നിവരെയാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
വടക്കൻ കശ്‌മീരില്‍ മൂന്ന് തീവ്രവാദികൾ പിടിയില്‍ - സിആർപിഎഫ്
മുഷ്താഖ് അഹ്മദ് മിർ, മുദാസിർ അഹ്മദ് മിർ, അഥർ ഷമാസ് മിർ എന്നിവരാണ് അറസ്റ്റിലായത്