ന്യൂഡൽഹി: ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കേരളത്തിനും കര്‍ണാടകയ്ക്കും സുപ്രധാന ദിനമെന്ന് പദ്ധതി കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. ഇരു സംസ്ഥാനങ്ങളിലേയും സാമ്പത്തിക പുരോഗതിക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി നടപ്പിലാവുന്നതോടെ സാധാരണക്കാര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ ഇന്ധനം ലഭിക്കും. സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂടുതല്‍ ലഭിക്കുന്നതിനോടൊപ്പം പരിസ്ഥിതി മലിനീകരണം കുറയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. കൊച്ചി മുതല്‍ മംഗളൂരു വരെയാണ് പ്രകൃതിവാതക വിതരണം. 444 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.