ETV Bharat / bharat

മുതലക്കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവന്നപ്പോൾ അമ്മ വഴക്കു പറഞ്ഞെന്ന് നരേന്ദ്രമോദി

കുട്ടിക്കാലത്ത് കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ ലഭിച്ച മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞു. ഇത് ശരിയല്ലെന്നും മുതലക്കുഞ്ഞിനെ തിരികെ കൊണ്ടുവിടാൻ അമ്മ പറഞ്ഞെന്നും നരേന്ദ്രമോദി അവതാരകനോട് പറഞ്ഞു. ജന്മനാ പോസിറ്റീവായ പ്രകൃതം ആയതിനാല്‍ ഒരിക്കലും പേടി തോന്നിയിട്ടില്ലെന്നും പ്രകൃതിയോടിണങ്ങി ജീവിച്ചതിന്‍റെ അനുഭവങ്ങളും മോദി പരിപാടിയില്‍ പങ്കുവെച്ചു.

author img

By

Published : Aug 13, 2019, 6:20 PM IST

" മാൻ വെർസസ് വൈല്‍ഡില്‍" മോദി

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എക്കാലത്തും മാധ്യമങ്ങളുടെ ഇഷ്ട താരമാണ്. അന്തർദേശീയ തലത്തിലും മോദിക്ക് ആരാധകർ നിരവധിയുണ്ട്. ഇപ്പോഴിതാ ലോകപ്രശസ്തമായ ഡിസ്കവറി ചാനലിലെ " മാൻ വെർസസ് വൈല്‍ഡില്‍" അതിഥിയായെത്തിയാണ് മോദി വീണ്ടും താരമായത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത പരിപാടിയില്‍ കുട്ടിക്കാലത്തെ ഓർമ്മകൾ അടക്കമാണ് ഇന്ത്യൻ പ്രധാനമന്ത്രി അവതാരകൻ ബ്രയർ ഗ്രില്‍സുമായി പങ്കുവെച്ചത്. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോൾ താൻ വീട് ഉപേക്ഷിച്ചു. അതിനു ശേഷം ഹിമാലയത്തിലാണ് കഴിഞ്ഞതെന്നും മോദി ഓർമ്മിച്ചു. കുട്ടിക്കാലത്ത് കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ ലഭിച്ച മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞു. ഇത് ശരിയല്ലെന്നും മുതലക്കുഞ്ഞിനെ തിരികെ കൊണ്ടുവിടാൻ അമ്മ പറഞ്ഞെന്നും നരേന്ദ്രമോദി അവതാരകനോട് പറഞ്ഞു.

ജന്മനാ പോസിറ്റീവായ പ്രകൃതം ആയതിനാല്‍ ഒരിക്കലും പേടി തോന്നിയിട്ടില്ലെന്നും പ്രകൃതിയോടിണങ്ങി ജീവിച്ചതിന്‍റെ അനുഭവങ്ങളും മോദി പരിപാടിയില്‍ പങ്കുവെച്ചു. ശൈത്യകാലത്ത് മഞ്ഞുതുള്ളികൾ തീർക്കുന്ന ഉപ്പുപാളി ശേഖരിക്കുമായിരുന്നു. സോപ്പുപൊടിപോലെ അത് ഉപയോഗിച്ചാണ് തുണി അലക്കിയിരുന്നതെന്നും അത് വെള്ളത്തില്‍ ചേർത്ത് കുളിച്ചിരുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമുള്ള 18 വർഷത്തിനിടെയിലുള്ള ആദ്യ വെക്കേഷനാണെന്നും പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്നില്ലെന്നും മോദി പരിപാടിയില്‍ പറയുന്നുണ്ട്. മഴയും തണുപ്പും അതിജീവിച്ച് ജിം കോർബറ്റ് ദേശീയ പാർക്കിലെ വനത്തിലായിരുന്നു പരിപാടിയുടെ ഷൂട്ടിങ്.

Intro:Body:

മുതലക്കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവന്നപ്പോൾ അമ്മ വഴക്കു പറഞ്ഞെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എക്കാലത്തും മാധ്യമങ്ങളുടെ ഇഷ്ട താരമാണ്. അന്തർദേശീയ തലത്തിലും മോദിക്ക് ആരാധകർ നിരവധിയുണ്ട്. ഇപ്പോഴിതാ ലോകപ്രശസ്തമായ ഡിസ്കവറി ചാനലിലെ " മാൻ വെർസസ് വൈല്‍ഡില്‍" അതിഥിയായെത്തിയാണ് മോദി വീണ്ടും താരമായത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത പരിപാടിയില്‍ കുട്ടിക്കാലത്തെ ഓർമ്മകൾ അടക്കമാണ് ഇന്ത്യൻ പ്രധാനമന്ത്രി അവതാരകൻ ബ്രയർ ഗ്രില്‍സുമായി പങ്കുവെച്ചത്. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോൾ താൻ വീട് ഉപേക്ഷിച്ചു. അതിനു ശേഷം ഹിമാലയത്തിലാണ് കഴിഞ്ഞതെന്നും മോദി ഓർമ്മിച്ചു. കുട്ടിക്കാലത്ത് കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ ലഭിച്ച മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞു. ഇത് ശരിയല്ലെന്നും മുതലക്കുഞ്ഞിനെ തിരികെ കൊണ്ടുവിടാൻ അമ്മ പറഞ്ഞെന്നും നരേന്ദ്രമോദി അവതാരകനോട് പറഞ്ഞു. ജന്മനാ പോസിറ്റീവായ പ്രകൃതം ആയതിനാല്‍ ഒരിക്കലും പേടി തോന്നിയിട്ടില്ലെന്നും പ്രകൃതിയോടിണങ്ങി ജീവിച്ചതിന്‍റെ അനുഭവങ്ങളും മോദി പരിപാടിയില്‍ പങ്കുവെച്ചു. ശൈത്യകാലത്ത് മഞ്ഞുതുള്ളികൾ തീർക്കുന്ന ഉപ്പുപാളി ശേഖരിക്കുമായിരുന്നു. സോപ്പുപൊടിപോലെ അത് ഉപയോഗിച്ചാണ് തുണി അലക്കിയിരുന്നതെന്നും അത് വെള്ളത്തില്‍ ചേർത്ത് കുളിച്ചിരുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമുള്ള 18 വർഷത്തിനിടെയിലുള്ള ആദ്യ വെക്കേഷനാണെന്നും പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്നില്ലെന്നും മോദി പരിപാടിയില്‍ പറയുന്നുണ്ട്. മഴയും തണുപ്പും അതിജീവിച്ച് ജിം കോർബറ്റ് ദേശീയ പാർക്കിലെ വനത്തിലായിരുന്നു പരിപാടിയുടെ ഷൂട്ടിങ്. 

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.