ന്യുഡൽഹി :
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി.
കമ്മീഷൻ സൈറ്റില്‍ പ്രസദ്ധീകരിച്ച 426 പരാതികളിൽ നിന്നാണ് മോദിക്കെതിരെയുള്ള പരാതി കാണാതാായത്.
തെരഞ്ഞടുപ്പ് ചട്ടം ലംഘിച്ചു എന്ന് ചൂണ്ടികാണിച്ച് കൊൽക്കത്ത സ്വദേശി മഹേന്ദ്ര സിങ്ങാണ് കഴിഞ്ഞ എപ്രിൽ 9 ന് മോദിക്ക് എതിരെ പരാതി നൽകിയത്.
പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും വോട്ട് സമര്‍പ്പിക്കണമെന്ന മോദിയുടെ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.
പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റില്‍ തന്‍റെ പരാതി പരിശോധിച്ചപ്പോള്‍ പരിഹരിക്കപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചതെന്ന് മഹേന്ദ്ര സിങ് പറയുന്നു.
എന്നാല്‍ പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പിശക് കാരണമാണ് പരാതി സൈറ്റില്‍ നിന്ന് പോയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ക
മ്മിഷൻ യാതൊരു ഇടപെടലും നടത്തിയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.