ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച ഇന്ത്യയെ അഭിനന്ദിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രജപക്‌സെയ്‌ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ് എന്ന മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ രാജ്യത്തെ ശാസ്‌ത്രജ്ഞരും മുൻനിര പ്രവർത്തകരും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വാക്‌സിനുകളുടെ അതിവേഗ വികസനവും വിതരണവും ആരോഗ്യകരവും രോഗരഹിതവുമായ ഒരു ലോകത്തിനായുള്ള തങ്ങളുടെ സംയുക്ത പരിശ്രമത്തിന്‍റെ പ്രധാന അടയാളമാണെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്‌തു. ശനിയാഴ്‌ചയാണ് രാജ്യത്ത് കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ വാക്‌സിനുകളുടെ വിതരണം ആരംഭിച്ചത്.