ETV Bharat / bharat

വെങ്കയ്യ നായിഡുവിന് ജന്മദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രിയും അമിത്‌ ഷായും - അമിത്‌ ഷാ

വെങ്കയ്യ നായിഡുവിന്‍റെ 71ാം ജന്മദിനമാണ് ഇന്ന്.

PM Modi  Narendra Modi  Venkaiah Naidu  Vice President  Birthday greetings  Amit Shah  വെങ്കയ്യ നായിഡു  ജന്മദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രിയും അമിത്‌ ഷായും  അമിത്‌ ഷാ  മോദി
വെങ്കയ്യ നായിഡുവിന് ജന്മദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രിയും അമിത്‌ ഷായും
author img

By

Published : Jul 1, 2020, 12:37 PM IST

Updated : Jul 1, 2020, 1:59 PM IST

ന്യൂഡല്‍ഹി: പിറന്നാള്‍ ദിനത്തില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് ആശംസകളുമായി പ്രധാനമന്ത്രിയും അമിത് ഷായും. വെങ്കയ്യ നായിഡുവിന്‍റെ 71ാം ജന്മദിനമാണ് ഇന്ന്. ഞങ്ങളുടെ ഊര്‍ജ്ജസ്വലനായ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന് ജന്മദിനാശംസങ്ങള്‍. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതമാശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. അദ്ദേഹത്തിന്‍റെ ഊഷ്‌മളമായ വ്യക്തിത്വം, വിവേകം, നര്‍മം എന്നിവയാല്‍ രാഷ്‌ട്രീയ മേഖലയിലുടനീളം അദ്ദേഹം ആദരിക്കപ്പെടുന്നുവെന്നും രാജ്യസഭയുടെ ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം വിശിഷ്‌ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • Birthday wishes to our energetic Vice President, @MVenkaiahNaidu Garu. May he lead a long and healthy life. Venkaiah Ji is admired across the political spectrum for his warm nature, intelligence and wit. He has also been exceptional as the Chair of the Rajya Sabha. @VPSecretariat

    — Narendra Modi (@narendramodi) July 1, 2020 " class="align-text-top noRightClick twitterSection" data=" ">
  • Warm greetings to Vice President of India, Shri @MVenkaiahNaidu Ji on his birthday. A vastly experienced leader who is respected across the political line for his simplicity and deep knowledge of Parliamentary affairs. I pray for his good health and long life.

    — Amit Shah (@AmitShah) July 1, 2020 " class="align-text-top noRightClick twitterSection" data=" ">

നരേന്ദ്ര മോദിക്കു പുറമേ ആഭ്യന്തരമന്ത്രി അമിത് ഷായും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അനുഭവ സമ്പത്തും ലാളിത്യവും നിറഞ്ഞ നേതാവാണെന്നും പാര്‍ലമെന്‍ററി കാര്യങ്ങളിലടക്കം ആഴത്തിലുള്ള അറിവുള്ള അദ്ദേഹം രാഷ്‌ട്രീയ രംഗത്തുടനീളം ബഹുമാനിക്കപ്പെടുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തു. ദീര്‍ഘവും ആരോഗ്യവും നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1949 ജൂലായ് 1ന് ആന്ധ്രാപ്രദേശിലെ ചാവടപാളയത്തിലാണ് വെങ്കയ്യനായിഡു ജനിച്ചത്. കര്‍ണാടകയില്‍ നിന്ന് 1998 ലും 2004ലും 2010ലും അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രിയായിരുന്നു അദ്ദേഹം പിന്നീട് 2002ല്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്‌തു. 2014 മെയ് 26ന് മോദി മന്ത്രിസഭയില്‍ നഗരവികസനം, പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. തുടര്‍ന്ന് 2017 ഓഗസ്റ്റ് 5നാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയായി ചുമതലയേല്‍ക്കുന്നത്.

Last Updated : Jul 1, 2020, 1:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.