ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക വിപണനത്തിന് ഊന്നല്‍ നല്‍കികൊണ്ട് കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള ആശയങ്ങള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 1.3 ബില്യണ്‍ ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. ലോക്ക് ഡൗണ്‍ കാലത്തും കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തന്നെയായിരുന്നെന്നും പ്രധാന മന്ത്രി കാര്‍ഷിക മേഖലയെ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ചൂണ്ടികാട്ടി. കാര്‍ഷിക മേഖലയുടെ ആഭ്യന്തര വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വിപണിയില്‍ ഇടപെടലുകള്‍ നടത്തി പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനാണ് ശ്രമം. കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വായ്‌പകള്‍ അനുവദിക്കും. പിഎം-കിസാൻ ഗുണഭോക്താക്കൾക്കായി പ്രത്യേക കിസാൻ ക്രെഡിറ്റ് കാർഡും കര്‍ഷിക ഉല്‍പന്നങ്ങളുടെ അന്തര്‍-സംസ്ഥാന വ്യാപാരം സുഗമമാക്കാനുള്ള ഇടപെടലും നടത്തുമെന്ന് യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക മേഖലയില്‍ ഇ-കൊമേഴ്‌സ് പ്രാപ്തമാക്കുന്നതിനായി ഏറ്റവും വലിയ പ്ലാറ്റ്ഫോമായ ഇ-നാം വികസിപ്പിക്കും. കാർഷിക സമ്പദ്‌വ്യവസ്ഥയിൽ മൂലധനത്തെയും സാങ്കേതികവിദ്യയെയും സ്വാധീനിക്കുന്ന കാർഷിക മേഖലയ്ക്ക് പുതിയ വഴികൾ സുഗമമാക്കുന്നതിന് രാജ്യത്ത് ഒരു ഏകീകൃത നിയമപരമായ ചട്ടക്കൂടിന്‍റെ സാധ്യതകളെക്കുറിച്ചും യോഗത്തില്‍ ചർച്ച ചെയ്‌തു. കാര്‍ഷിക മേഖലയില്‍ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. കൂടാതെ ചരക്ക് ഡോറിവേറ്റീവ് വിപണികളില്‍ ഇത് എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നതും ചര്‍ച്ച ചെയ്‌തു. കാർഷിക മേഖലയിലെ സാങ്കേതികവിദ്യയുടെ ഉപയോഗം പരമപ്രധാനമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.