വ്ലാഡിവോസ്റ്റോക് (റഷ്യ): മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം വ്ലാഡിവോസ്റ്റോക വിമാത്താവളത്തില്‍ എത്തിയത്. 20മത് ഇന്ത്യ- റഷ്യ വാര്‍ഷിക യോഗത്തിലും അഞ്ചാമത് ഈസ്റ്റേണ്‍ ഇക്കണോമിക്ക് ഫോറത്തിലും പങ്കെടുക്കുകയാണ് ലക്ഷ്യം. റഷ്യയിലെത്തിയ അദ്ദേഹത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി ഇഗോര്‍ മോര്‍ഗുലോവിന്‍റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് സ്വീകരിച്ചത്.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി വിദേശ, പ്രാദേശിക, വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. പ്രതിരോധം, വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം, ഊർജ്ജം, എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകളിൽ ഒപ്പുവെക്കും. ഉഭയകക്ഷി പങ്കാളിത്വവും രാജ്യാന്തര ബന്ധങ്ങളും പ്രോത്സാഹിപ്പിക്കലുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോദി പ്രസ്താവനയില്‍ അറിയിച്ചു. പ്രതിരോധ ആണവ ഇന്ധന നിര്‍മാണവും സമാധാന പരമായ ഉപയോഗവും പ്രതിരോധ മേഖലയിലടക്കമുള്ള സഹകരണവും സന്ദര്‍ശനത്തോടെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.