ബഹിരാകാശത്ത് ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'മിഷന്‍ ശക്തി'യെന്ന പേരില്‍ 'എ-സാറ്റ്' മിസൈലാണ് പരീക്ഷിച്ചത്. ഉപഗ്രഹത്തെ മൂന്ന് മിനിറ്റിനുള്ളില്‍ ഇന്ത്യയ്ക്ക് തകര്‍ക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക്ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഇത് സകല ഭാരതീയർക്കും അഭിമാന നിമിഷമാണെന്നും മോദി വ്യക്തമാക്കി. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇനി ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കും വികസനത്തിനുമായുള്ള വലിയ നേട്ടമാണ്. ഉപഗ്രഹങ്ങള്‍ വഴിയുള്ളആക്രമണങ്ങളും ഇന്ത്യക്ക് ഇനി പ്രതിരോധിക്കാനാകും.ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ഒരു രാജ്യത്തിനും എതിരല്ലെന്നും പ്രതിരോധമാർഗ്ഗം മാത്രമായാണ് ഇതിനെ കാണുന്നതെന്നും മോദി പറഞ്ഞു. ശാന്തിയും സുരക്ഷയും രാജ്യത്തിന് ആവശ്യമാണെന്നും അതിനാൽ രാജ്യം കൂടുതൽ ശക്തരായി ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയെ സുരക്ഷിതമായ, സമൃദ്ധമായ, സമാധാനപ്രിയ രാജ്യം എന്ന രീതിയിൽ അടയാളപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രധാന സന്ദേശം ജനങ്ങളെ അറിയിക്കാനുണ്ടെന്നും രാവിലെ 11.45 മുതല്‍ 12 മണിവരെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിട്വിറ്ററിലൂടെ അറിയിച്ചിരുന്നു.