ഡൽഹി: ലോക്സഭാതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 157 പദ്ധതികൾ. ഇതിനായി മോദി നടത്തിയത് 28 യാത്രകൾ. ഉത്തര്‍പ്രദേശിൽ 32500 കോടി രൂപയുടെ താപവൈദ്യുത പദ്ധതിയാണ് മോദി ഏറ്റവും ഒടുവിൽ ഉദ്ഘാടനം ചെയ്തത്.
ദേശീയപാതകളുടെ നവീകരണം, പുതിയ റെയിൽവെ ലൈനുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജ്, സ്കൂളുകൾ, ഗ്യാസ് പൈപ്പ് ലൈൻ, ചെന്നൈ, പട്ന ഉൾപ്പടെയുള്ള വിവിധ മെട്രോ പദ്ധതികൾ,ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 32,000 കോടി രൂപയുടെ താപവൈദ്യുത നിലയംതുടങ്ങി 157 പദ്ധതികളാണ് മോദി 30 ദിവസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലേക്കായി 28 യാത്രകളാണ് നടത്തിയത്. മൂന്ന് തവണ ഉത്തര്‍പ്രദേശിലെത്തി. ബീഹാറില്‍ റോഡുകളും പാലങ്ങളും ഉൾപ്പടെ 33000 കോടി രൂപയുടെ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. തമിഴ്നാട്ടിലെ5000 കോടി രൂപയുടെ ദേശീയ പാതപദ്ധതി,കേരളത്തിലെ കൊല്ലം ബൈപ്പാസും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.