ന്യൂഡൽഹി: ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, നിർമ്മല സീതാരാമൻ എന്നിവരുൾപ്പെടെയുള്ള മന്ത്രിമാരെ സന്ദർശിച്ചു. ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്തു. യോഗത്തിൽ റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും പങ്കെടുത്തു. വിദേശ നിക്ഷേപം, പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. നിക്ഷേപങ്ങളുടെ നിലവിലെ സ്ഥിതി, പ്രതിരോധം, എയ്‌റോസ്‌പേസ് മേഖല, ഖനി, ധാതു മേഖല എന്നിവയെ പറ്റിയും അവലോകനം ചെയ്തു. മാർച്ച് അവസാനത്തിൽ 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും പാചക വാതകവും പാവപ്പെട്ട സ്ത്രീകൾക്കും പ്രായമായവർക്കും ധനസഹായവും ഇതിൽ ഉൾപ്പെടുന്നു. ലോക്ക് ഡൗൺ ബാധിച്ച വ്യവസായങ്ങളെ പ്രത്യേകിച്ചും ചെറുകിട, ഇടത്തരം സംരംഭങ്ങളെ ലക്ഷ്യം വച്ചുള്ള രണ്ടാമത്തെ പാക്കേജ് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി - നിർമ്മല സീതാരാമൻ
ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു