ETV Bharat / bharat

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി - ഉദ്ദവ് താക്കറെ

വിക്രം ഗെലോട്ട്, റിഷാബ് ജെയിൻ, ഗൗതം ശർമ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്.

Plea in SC seeks removal of Maharashtra govt  imposition of President's rule  Plea in SC  Maharashtra govt  President's rule  Supreme Court  മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി  സുപ്രീംകോടതി  രാഷ്ട്രപതി ഭരണം  ഉദ്ദവ് താക്കറെ  മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
author img

By

Published : Sep 23, 2020, 5:15 PM IST

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ മഹാരാഷ്ട്രയിൽ അധികാരത്തിൽ നിന്ന് നീക്കാണെമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. കുറ്റവാളികളെ സംരക്ഷിക്കാൻ മാത്രമല്ല, അണികള്‍ പതിവായി ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ പദവികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഹരജിയിൽ പറയുന്നു. നിയമപരമായ ആവശ്യങ്ങൾക്കനുസൃതമായും പൗരന്മാരുടെ ക്ഷേമത്തിനായി സത്യസന്ധമായും ആത്മാർത്ഥമായും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ നടപ്പാക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദില്ലി നിവാസികളായ വിക്രം ഗെലോട്ട്, റിഷാബ് ജെയിൻ, ഗൗതം ശർമ എന്നിവരാണ് ഹര്‍ജി നൽകിയത്. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം, നടി കങ്കണ റണൗത്തിനെ ഭീഷണിപ്പെടുത്തൽ, ഓഫീസ് പൊളിച്ചുനീക്കൽ, മുൻ നാവികസേനാ ഉദ്യോഗസ്ഥൻ മദൻ ലാൽ ശർമയ്‌ക്കെതിരായ ആക്രമണം എന്നീ സംഭവങ്ങൾ അപേക്ഷകർ ഹര്‍ജിയില്‍ പരാമർശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.