ETV Bharat / bharat

പഞ്ചാബില്‍ പൊലീസുകാര്‍ക്ക് നേരെ വീണ്ടും ആക്രമണം

പൊലീസ് ചെക്ക്‌പോസ്റ്റില്‍ തടഞ്ഞതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു

author img

By

Published : Apr 13, 2020, 4:23 PM IST

Faridkot  Punjab Police  Firing  Lockdown  Inebriated Condition  പഞ്ചാബില്‍ പൊലീസുകാര്‍ക്കു നേരെ വീണ്ടും ആക്രമണം
പഞ്ചാബില്‍ പൊലീസുകാര്‍ക്കു നേരെ വീണ്ടും ആക്രമണം

ചണ്ഡീഗഡ്: പഞ്ചാബില്‍ പൊലീസുകാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ഫരീദ്‌കോട്ടിലെ കോട്ട്കാപുരയില്‍ പൊലീസുകാര്‍ക്ക് നേരെ റെയില്‍വേ ജീവനക്കാരെന്നു സംശയിക്കുന്ന രണ്ടു പേര്‍ വെടിയുതിര്‍ത്തു. രണ്ടു പേരെയും ചെക്ക്‌പോസ്റ്റില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാകുകയും ഒരാള്‍ പൊലീസുകാരന്‍റെ യൂണിഫോം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ മറ്റെയാള്‍ വായുവില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവച്ചയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നേരത്തെ പട്യാലയിൽ ഒരു പൊലീസുകാരന്‍റെ കൈ വെട്ടിമാറ്റുകയും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.