ETV Bharat / bharat

മെഹ്ബൂബ എത്തും മുന്‍പ് പിഡിപി ഒാഫീസ് പൂട്ടി; നടപടി ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി

ഇന്ന് ഉച്ചക്ക് മെഹബൂബ മുഫ്തി പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാനിരുന്നതാണ്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

മെഹ്ബൂബ മുഫ്തി
author img

By

Published : Feb 17, 2019, 7:16 PM IST

ജമ്മു കശ്മീരില്‍ പിഡിപിയുടെ(പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി) ഓഫീസ് പൊലീസ് സീല്‍ ചെയ്തു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് നടപടി. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരപ്രകാരം ഇന്ന് ഉച്ചക്ക് മെഹബൂബ മുഫ്തി പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കാനിരുന്നതാണ്. അതിനിടെയാണ് ഓഫീസ് സീല്‍ ചെയ്തത്. ക്രമസമാധാന പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഘാനി ഭട്ട് എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പാകിസ്താനില്‍ നിന്നും പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ നിന്നും ധനസഹായം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ജയ്ഷെ തലവന്‍ മസൂദ് അസ്ഹര്‍ ചാവേറാക്രമണത്തിന് നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍ വച്ചാണെന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രത്യാക്രമണം മുന്നില്‍ക്കണ്ട് ഭീകര ക്യാംപുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിച്ചു തുടങ്ങി. ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ വലിയ ആള്‍നാശമാണ് ഭീകര പരിശീലന ക്യാംപുകളിലുണ്ടായത്.

Intro:Body:

ജമ്മുകശ്മീരില്‍ പിഡിപിയുടെ(പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി) ഓഫീസ് പോലീസ് സീല്‍ ചെയ്തു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിനു തൊട്ടു മുമ്പാണ് നടപടി.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരപ്രകാരം ഇന്നുച്ചയ്ക്ക് മെഹബൂബ മുഫ്തി പാര്‍ട്ടി ഓഫീസ് സന്രദര്‍ശിക്കാനിരുന്നതാണ്. അതിനിടെയാണ് ഓഫീസ് സീല്‍ ചെയ്തത്.

ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നടപടിയെടുത്തത്. ക്രമസമാധാന നില കണക്കിലെടുത്താണ് ഓഫീസ് സീൽ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിച്ചിരുന്നു. മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഘാനി ഭട്ട് എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പാകിസ്താനില്‍നിന്നും പാക് ചാരസംഘടനയായ ഐ എസ് ഐയില്‍നിന്നും ധനസഹായം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.