ETV Bharat / bharat

സൂറത്തിൽ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് ട്രെയിന്‍ സൗകര്യം ഏർപ്പെടുത്തണമെന്ന് ഒഡീഷ മുഖ്യമന്ത്രി - കുടിയേറ്റ തൊഴിലാളികൾ

സൂറത്തിൽ നിന്നും ഒഡീഷയിലെക്ക് തൊഴിലാളികളുമായി വന്ന മൂന്ന് ബസുകളാണ് ഇത് വരെ അപകടത്തിൽപ്പെട്ടത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം

Patnaik orders to ferry migrants  ferry migrants from Surat  COVID-19 situation  ഒഡീഷ മുഖ്യമന്ത്രി  നവീൻ പട്നായിക്  കുടിയേറ്റ തൊഴിലാളികൾ  സൂറത്ത്
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്
author img

By

Published : May 6, 2020, 9:02 AM IST

ഭുവനേശ്വർ: സൂറത്തിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ ഒഡീഷയിൽ എത്തിക്കുമ്പോഴുണ്ടാകുന്ന ബസ് അപകടങ്ങൾ കണക്കിലെടുത്ത് ഭാവിയിൽ തിരികെയെത്തിക്കുന്ന തൊഴിലാളികളെ ട്രെയിനുകളിൽ എത്തിക്കണമെന്ന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. കൊവിഡ് 19 ന്‍റെ സാഹചര്യത്തെക്കുറിച്ചുള്ള അവലോകന യോഗത്തിലാണ് പട്‌നായിക് ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

സൂറത്തിൽ നിന്നും ഒഡീഷയിലെക്ക് തൊഴിലാളികളുമായി വന്ന മൂന്ന് ബസുകളാണ് അപകടത്തിൽപ്പെട്ടത്. അപകടങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗഞ്ചം ജില്ലയിലാണ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. അപകടങ്ങൾക്ക് പുറമെ, യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ എന്നിവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം. റോഡ് മാർഗം ഏകദേശം 1600 കിലോമീറ്ററിലധികം ദൂരമാണ് ഇത്തരത്തിൽ തൊഴിലാളികൾ സഞ്ചരിക്കേണ്ടി വരുന്നത്.ശനിയാഴ്ച രാത്രി ഉണ്ടായ ബസ് അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അതേ സമയം, ഞായറാഴ്ച സംസ്ഥാനത്തെ മലയോര മേഖലയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഗഞ്ചം ജില്ലയിൽ നിന്നുള്ള മൂന്ന് ലക്ഷത്തോളം ഓഡിയ തൊഴിലാളികളാണ് ഗുജറാത്തിലെ സൂറത്തിൽ വജ്രം മുറിക്കുന്ന ജോലിയും മറ്റും ചെയ്തിരുന്നത്.തിങ്കളാഴ്ച രാത്രി 2,400 ഒഡീഷ സ്വദേശികളുമായി രണ്ട് ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ സൂറത്തിൽ നിന്ന് ഗഞ്ചം ജില്ലയിലെ ബ്രഹ്മപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.സൂറത്തിൽ നിന്ന് കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനായി 87 ബസുകൾ ബുക്ക് ചെയ്തിരുന്നതായും അതിൽ 20 ബസുകൾ ലക്ഷ്യം പൂർത്തികരിച്ചതായും ബാക്കിയുള്ളവ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റദ്ദാക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി എ.കെ ത്രിപാഠി പറഞ്ഞു.

ആഗോള തലത്തിൽ സ്ഥിതി മോശമായതിനാൽ കൂടുതൽ ആളുകളെ വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിക്കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങളും യോഗം സ്വീകരിച്ചു. മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിച്ച സമാനമായ നടപടിക്രമങ്ങൾ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരിലും നടത്തണമെന്നാണ് തീരുമാനം.

കുടിയേറ്റ തൊഴിലാളികളെപ്പോലെ, വിദേശത്ത് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരും നിർബന്ധിത രജിസ്ട്രേഷൻ, കൊവിഡ് പരിശോധന, 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ എന്നിവക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.കൊവിഡ്19 പടർന്ന് പിടിക്കുന്നതിന് മുമ്പ് ഏതാണ്ട് 4,000 ൽ അധികം ആളുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് മടങ്ങിയെത്തിയിരുന്നു. വിദേശത്ത് കുടുങ്ങിപ്പോയ പൗരന്മാരെ തിരികെ എത്തിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെത്തുടർന്ന് തിരികെ എത്തുന്നവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കും.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആളുകളുടെ വരവ് കണക്കിലെടുത്ത് ഒരു ദിവസം 15,000 പരിശോധനകൾ നടത്തണമെന്നും മുഖ്യമന്ത്രി ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഇതിന്‍റെ ഭാഗമായി ബരിപാഡ, ബാലസോർ, കോരാപുട്ട്, ബൊളാംഗീർ എന്നിവിടങ്ങളിലെ വിവിധ മെഡിക്കൽ കോളജുകളിൽ കൊവിഡ്19 പരിശോധനാ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തൊട്ടാകെയുള്ള എട്ട് ലബോറട്ടറികളിലാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രീൻ സോണുകളിൽ കൃഷി, വ്യവസായങ്ങൾ, ഉപജീവനമാർഗം, ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആയിരിക്കണമെന്ന് പട്നായിക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഒഡീഷയിലെ 30 ജില്ലകളിൽ 16 എണ്ണം ഗ്രീൻ സോണും 11 എണ്ണം ഓറഞ്ച് സോണും മൂന്ന് ജില്ലകൾ റെഡ് സോണുമാണ് നിലനിൽക്കുന്നത്. നിരവധിയാളുകൾ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ഗഞ്ചം, കേന്ദ്രപാറ, ഭദ്രക്, ബൊളാംഗീർ, ജജ്പൂർ, ബാലസോർ തുടങ്ങിയ ജില്ലകൾക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും പട്നായിക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ കാലയളവിൽ ദുരിതബാധിതർക്ക് സ്വാശ്രയ സംഘങ്ങൾ (സ്വാശ്രയ ഗ്രൂപ്പുകൾ) ഒരു കോടിയിലധികം ഭക്ഷണം നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് സ്വാശ്രയ സംഘങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അടുത്ത വിതക്കാലത്ത് കർഷകർക്ക് ആവശ്യമായ വിത്തും മറ്റ് കാർഷിക ആവശ്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കാർഷിക, കർഷക ശാക്തീകരണ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഗ്രാമപഞ്ചായത്ത് തലത്തിൽ ഒരുക്കിയ 10,751 താൽക്കാലിക മെഡിക്കൽ ക്യാമ്പുകളിൽ തിരിച്ചെത്തിയ 4.68 ലക്ഷം പേരെ ക്വാറന്‍റൈൻ ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള നഗരപ്രദേശങ്ങളിലെ 415 കേന്ദ്രങ്ങളിലായി 32,524 പേരെ ക്വാറന്‍റൈൻ ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അറുപത് പ്രദേശങ്ങളെ രോഗബാധിത മേഖലകളായും അതിൽ 47 എണ്ണത്തെ സജീവ മേഖലകളായും പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.