ലക്‌നൗ: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മരണത്തില്‍ പരസ്‌പരം കുറ്റപ്പെടുത്തി മാതാപിതാക്കൾ. ഉത്തര്‍പ്രദേശിലെ പിലിഫിത്തിലാണ് സംഭവം. കൻഷിറാം ആവാസ് വികാസ് കോളനിയലെ ദമ്പതികളാണ് കുഞ്ഞിന്‍റെ മരണത്തില്‍ പരസ്‌പരം ആരോപണവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്‌ചയാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ദമ്പതികളുടെ നിലവിളി ശബ്‌ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. അയൽവാസികളിലൊരാൾ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്‌തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
വെള്ളിയാഴ്‌ച വൈകുന്നേരം ചന്തയിൽ പോയി തിരിച്ചെത്തിയപ്പോൾ കുഞ്ഞ് മരിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് ഭര്‍ത്താവ് മുഹമ്മദ് ഷാഖിര്‍ പറഞ്ഞു. ഭാര്യ ഫൂല്‍ബി മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. മാനസിക പ്രശ്‌നങ്ങളുള്ള ഭാര്യ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെതാണെന്നാണ് ഭര്‍ത്താവിന്‍റെ ആരോപണം. അതേസമയം ഫൂല്‍ബി ഇത് നിഷേധിക്കുകയും ഭര്‍ത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് ആരോപിക്കുകയും ചെയ്‌തു. കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും അതിന് ശേഷമേ തുടര്‍നടപടികൾ തീരുമാനിക്കാനാകൂവെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
അതേസമയം ദരിദ്രരായ മാതാപിതാക്കൾക്ക് കുഞ്ഞിനെ ശരിയായ രീതിയിൽ പരിപാലിക്കാൻ കഴിവില്ലാത്തതിനാല്‍ കുഞ്ഞിനെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി അയൽവാസിയായ ബബ്ലു മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ ഷാഖിര്‍ 15,000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബബ്ലു പിൻമാറുകയായിരുന്നു. റിക്ഷ തൊഴിലാളിയായ ഷാഖിര്‍ മദ്യപാനിയും ജോലി ചെയ്‌ത് കിട്ടുന്ന പണം മുഴുവൻ മദ്യം വാങ്ങുന്നതിനായി ഉപയോഗിച്ച് തീര്‍ക്കുന്ന ആളാണെന്നും സമീപവാസികൾ പറഞ്ഞു.