ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പൂർ ജില്ലയിൽ സംയുക്ത സേനയുടെ തിരച്ചില്‍ ആരംഭിച്ചു. പൊലീസും സിആർപിഎഫും സുരക്ഷാ സേനയും സയുക്തയാണ് തിരച്ചില്‍ ആരംഭിച്ചത്. ബിജെപി നേതാവിനെയും സഹോദരനെയും പിതാവിനെയും ബന്ദിപ്പൂരിൽ തീവ്രവാദികൾ വെടിവച്ച് കൊന്ന പശ്ചാത്തത്തിലാണ് പരിശോധന ശക്തമാക്കിയത്. അതേസമയം അരഗാം പോലീസ് സ്റ്റേഷൻ പരിധിയിലും അന്വേഷണം ശക്തമാക്കി. തീവ്രവാദികൾ പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ജൂലൈ എട്ടിനാണ് ബിജെപി നേതാവിനെ തീവ്രവാദികൾ കൊലപ്പെടുത്തിയത്.
ബിജെപി നേതാവിന്റെ കൊലപാതകം; ജമ്മുവിൽ സംയുക്ത സേന പരിശോധന ആരംഭിച്ചു
പൊലീസും സിആർപിഎഫും സുരക്ഷാ സേനയും സയുക്തയാണ് തിരച്ചില്‍ ആരംഭിച്ചത്. ബിജെപി നേതാവിനെയും സഹോദരനെയും പിതാവിനെയും ബന്ദിപ്പൂരിൽ തീവ്രവാദികൾ വെടിവച്ച് കൊന്ന പശ്ചാത്തത്തിലാണ് നീക്കം