ETV Bharat / bharat

കൃഷി ശാസ്‌ത്രജ്ഞർക്ക് താങ്ങായി പല്ലെ ശ്രുചന

ഗ്രാമീണ മേഖലയിലെ കാര്‍ഷിക ഗവേഷണങ്ങള്‍ക്ക്, പ്രോത്സാഹനം നല്‍കി പല്ലെ ശ്രുചന. പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെയും, അനുബന്ധ മേഖലയുടെയും, ചെലവ് കുറയ്ക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

Palle Srujana for agriculture scientist  agriculture scientist  കൃഷി ശാസ്‌ത്രജ്ഞർക്ക്  ഹൈദരാബാദ്  3MP  സ്‌കൂട്ടര്‍ എഞ്ചിൻ  മുന്തിരി  നെല്ല്  ഗോതമ്പ്
കൃഷി ശാസ്‌ത്രജ്ഞർക്ക് തങ്ങായി പല്ലെ ശ്രുചന എന്ന സംഘടന
author img

By

Published : Dec 1, 2020, 5:05 AM IST

ഹൈദരാബാദ്: ഗ്രാമീണ മേഖലയിലെ കാര്‍ഷിക ഗവേഷണങ്ങള്‍ക്ക്, പ്രോത്സാഹനം നല്‍കി പല്ലെ ശ്രുചന. പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെയും, അനുബന്ധ മേഖലയുടെയും, ചെലവ് കുറയ്ക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഗ്രാമീണ ഇന്ത്യയെ സാമ്പത്തികമായി സുസ്ഥിരമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ പോഗുല ഗണേഷം, ആരംഭിച്ച പല്ലെ ശ്രുചന ഗാന്ധിജിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു കൊണ്ടാണ്, പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയും ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും കര്‍ഷക സമൂഹത്തിന് കൈയ്യെത്തും ദൂരത്ത് എത്തിക്കുക, എന്ന ആഗ്രഹമാണ് പോഗുല ഗണേശത്തെ സംഘടനാ രൂപീകരണത്തിലേക്ക് നയിച്ചത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത തരത്തില്‍ പെട്ട കരകൗശല വിദഗ്ധരേയും കൃഷിക്കാരേയും തൊഴിലാളികളേയും കാണുന്നതിനായി അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുകയുണ്ടായി. പല്ലെ ശ്രുചന എന്ന വേദിയിലൂടെ ഒട്ടനവധി ഗ്രാമീണ ഗവേഷകരെ ഗണേശം പൊതു ജനശ്രദ്ധയിലേക്ക് കൊണ്ടു വന്നു. പല്ലെ ശ്രുചന എന്ന സംഘടനയുമായി ബന്ധപ്പെട്ട്, ഇതുവരെ 5000ലധികം, സന്നദ്ധ സേവകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളായി, ഈ വേദിയിലൂടെ ഗ്രാമീണ തലത്തിലുള്ള, 2000ഓളം നവ സംരംഭകരെ, പുറം ലോകം അറിഞ്ഞു. ഈ സന്നദ്ധ സേവകരുടെ സഹായത്തോടു കൂടി ഏതാണ്ട് 200 നവീനമായ കണ്ടെത്തലുകള്‍, നടപ്പിലാക്കാൻ ആയി. അതില്‍ തന്നെ 25-ഓളം കണ്ടെത്തലുകള്‍ക്ക്, പേറ്റന്‍റ് ലഭിച്ചു. ഇവരില്‍ ചില സംരംഭകര്‍ക്ക് സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി.

കൃഷി ശാസ്‌ത്രജ്ഞർക്ക് താങ്ങായി പല്ലെ ശ്രുചന

സ്‌കൂട്ടര്‍ എഞ്ചിന്‍റെ സഹായത്തോടു കൂടി, പ്രവര്‍ത്തിക്കുന്ന മഹിപാല്‍ കള്‍ട്ടിവേറ്റര്‍, എന്ന രണ്ടടി നീളമുള്ള, കള പറിക്കുന്ന യന്ത്രം, വിവിധോദ്ദേശ വിത്ത് പാകല്‍ യന്ത്രം, ഞാറ് നടീല്‍ യന്ത്രം, കാട്ടു പന്നികളെ അകറ്റുന്ന അലാറം, അതിവേഗ നടീല്‍ യന്ത്രം, ചാണകം കൊണ്ട് നിര്‍മ്മിക്കുന്ന പാത്രങ്ങള്‍, മുറിത്തടികള്‍, കീടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വേരുകളിലിടുന്ന മരുന്ന്, സൈക്കിളുകളില്‍ ഘടിപ്പിച്ച ഉഴവു യന്ത്രം, തെങ്ങുകളില്‍ കയറുന്നതിനുള്ള, യന്ത്രം, മുറികളിലെ വായു ശുദ്ധമാക്കുന്ന യന്ത്രം, പടുകൂറ്റന്‍ കൂളറുകള്‍, പശുവിനെ കറക്കുന്ന യന്ത്രം, ഇലക്ട്രിക് വാട്ടര്‍ കൂളര്‍, പഞ്ചറാകാത്ത മോട്ടോര്‍ സൈക്കിള്‍ ട്യൂബുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പല്ലെ ശ്രുചന വേദിയുടെ സഹായത്തോടെ നിർമിച്ചവയാണ്.

അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്‌തി നേടിയ ലക്ഷ്മി അസു മെഷീന്‍, രൂപകല്‍പ്പന ചെയ്ത ചിന്താകിണ്ടി മല്ലേശ്വത്തെ പോലുള്ള വ്യക്തികളുടെ വിജയകരമായ യാത്രകളില്‍ വളരെ പ്രമുഖമായ പങ്കാണ് പല്ലെ ശ്രുചന വഹിച്ചിട്ടുള്ളത്. ജൈവ രീതികള്‍ മാത്രം ഉപയോഗിച്ച്, മുന്തിരി, നെല്ല്, ഗോതമ്പ് തുടങ്ങിയ കൃഷികളില്‍ അത്‌ഭുതങ്ങൾ സൃഷ്ടിച്ച ചിന്തല വെങ്കട റെഡ്ഡിയെ പോലുള്ളവരുടെ വിജയ കഥകളും, പല്ലെ ശ്രുചനയുടെ ഭാഗമാണ്. പത്മശ്രീ പുരസ്‌കാര ജേതാവും പ്രകൃതി സ്‌നേഹിയുമായ വന രാമയ്യയുടെ വിജയകരമായ യാത്രയിലും ഈ സംഘടന വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം ഗ്രാമീണ താരങ്ങളുടെ ക്രിയാത്മകതയും നവീനമായ അറിവുകളും കണ്ടെത്തി പേറ്റന്‍റ് നേടിയെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചു. അതുവഴി അവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരികയും ചെയ്തു പോഗുല ഗണേശം.

പല്ലെ ശ്രുചനയിൽ നിന്ന് രണ്ട് മാസം കൂടുമ്പോള്‍ ഒരിക്കല്‍ പുറത്തിറക്കുന്ന മാസികയാണ് ഗ്രാസ്റൂട്‌സ് ഇന്നവേഷന്‍സ്. ഇതുവരെയായി ഗണേശം 35 ഓളം “ചിന്ന ശോധ യാത്രകള്‍'' സംഘടിപ്പിക്കുകയുണ്ടായി. തെലുങ്ക് ഭാഷ സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഉടനീളമായാണ് ഈ യാത്രകള്‍ നടത്തിയത്. ഈ യാത്രകളിലൂടെ രാജ്യത്തെ ഗ്രാമീണ മേഖലകളിലുള്ള പുതിയ കണ്ടെത്തലുകളും ക്രിയാത്മക മനസ്സുകളും തെരയുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഏതാണ്ട് 35,000-ഓളം കര്‍ഷകരുമായി അദ്ദേഹം ഇതുവരെ സംവദിച്ചു. അന്യം നിന്നു പോയ പരമ്പരാഗത രീതികളേയും, ഗ്രാമീണ തലത്തിലുള്ള നവീന ചിന്താഗതിക്കാരേയും അദ്ദേഹം ഇതിലൂടെ കണ്ടെത്തി. ഈ വേദിയിലൂടെ അവതരിപ്പിക്കപ്പെട്ട നവീനമായ കണ്ടെത്തലുകളിലൂടെ ഗുണഫലം ഉണ്ടായിരിക്കുന്നത് അഞ്ച് ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ്. ഇത്തരം ഗവേഷണങ്ങളുടെ ഫലമായി മികച്ച രീതിയില്‍ കൃഷി ചെയ്യാനും ലാഭം നേടാനും കര്‍ഷകര്‍ക്ക് സാധിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.