ശ്രീനഗർ: തങ്‌ദര്‍ മേഖലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. മോർട്ടാറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ചൊവ്വാഴ്ച രാവിലെയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ശ്രീനഗറിലെ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുണ്ട്. ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിൽ ജൂൺ 10 വരെ പാകിസ്ഥാൻ സൈന്യം 2,027 തവണ വെടിനിർത്തൽ നിയമലംഘനം നടത്തിയതായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച രജൗറി, പൂഞ്ച് എന്നീ മേഖലകളിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു.
തങ്‌ദര്‍ മേഖലയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു - വെടിനിർത്തൽ കരാർ ലംഘനം
മോർട്ടാറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ചൊവ്വാഴ്ച രാവിലെയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ശ്രീനഗറിലെ സൈനിക വക്താവ് അറിയിച്ചു
![തങ്‌ദര്‍ മേഖലയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു Pakistan Ceasefire Jammu and Kashmir Tangdhar ശ്രീനഗർ തങ്ദാർ മേഖല നിയന്ത്രണ രേഖ വെടിനിർത്തൽ കരാർ ലംഘനം പിആർഒ ഡിഫൻസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7633457-396-7633457-1592274133748.jpg?imwidth=3840)