ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. നിയന്ത്രണ രേഖയോട് ചേർന്നുള്ള ഫോർവേഡ് പോസ്റ്റുകളും ഗ്രാമങ്ങളുമാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
രാത്രി ഒമ്പതോടെയാണ് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. പിന്നീട് രജൗരി ജില്ലയിലെ മഞ്ജക്കോട്ട് മേഖലയും പാക് സൈന്യം ലക്ഷ്യമിടുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യൻ സൈന്യം ഉചിതമായി തിരിച്ചടിച്ചു.