ഇസ്ലാമാബാദ്: വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ചാര വിമാനം വെടിവച്ചിട്ടതായി പാക് സൈന്യം അവകാശപ്പെട്ടു. നിയന്ത്രണ രേഖയിലെ പാണ്ഡു മേഖലയില്‍ വെച്ചാണ് വിമാനം വെടിവച്ചിട്ടതെന്നും അവശിഷ്ടങ്ങള്‍ പാകിസ്ഥാനിലേക്ക് പതിച്ചതായും പ്രസ്താവനയില്‍ പറയുന്നു. നിയന്ത്രണ രേഖയില്‍ നിന്നും 200 മീറ്ററോളം പാകിസ്ഥാന്‍റെ ഭാഗത്തേക്ക് പ്രവേശിച്ചതായും ഇതിനാലാണ് ഇന്ത്യൻ സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍ വെടിവച്ചിട്ടതെന്നുമാണ് പാകിസ്ഥാന്‍റെ അവകാശവാദം. ഈ വർഷം പാക് സൈന്യം വെടിവച്ചിട്ട പത്താമത്തെ ഇന്ത്യൻ ക്വാഡ്‌കോപ്ടറാണിത്. പാകിസ്ഥാന്‍റെ അവകാശ വാദത്തെ ഇന്ത്യ തള്ളി കളഞ്ഞു.
ഇന്ത്യൻ ചാര വിമാനം വെടിവച്ചിട്ടതായി പാക് സൈന്യം;വാദം തളളി ഇന്ത്യ - quadcopter
നിയന്ത്രണ രേഖയില്‍ നിന്നും 200 മീറ്ററോളം പാകിസ്ഥാന്‍റെ ഭാഗത്തേക്ക് 'ഇന്ത്യൻ സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍' പ്രവേശിച്ചതായി പാകിസ്ഥാൻ ആരോപിച്ചു