ന്യുഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് ഡല്‍ഹി പ്രത്യേക കോടതിയുടെ അനുമതി. സെപ്റ്റംബര്‍ അഞ്ച് മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യം ചെയ്യലിനായി എന്‍ഫോര്‍സ്‌മെന്‍റ് ഡയറക്റ്ററേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ പുതിയ തീരുമാനം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ ചിദംബരത്തിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കോടതിയില്‍ രണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതി പരിസരത്ത് വെച്ച് അരമണിക്കുര്‍ ചോദ്യം ചെയ്യുന്നതിനും തീഹാര്‍ ജയിലില്‍ എത്തിച്ചതിനു ശേഷം അറസ്റ്റു ചെയ്‌ത് ചോദ്യം ചെയ്യാനും അന്വേഷണ ഏജന്‍സിക്ക് കോടതി അനുമതി നല്‍കി. കോടതി അനുമതിയെ തുടര്‍ന്ന് നാളെ രാവിലെ ചിദംബരത്തെ അറസ്റ്റു ചെയ്യാനും നാലുമണിക്ക് കോടതിയില്‍ ഹാജരാക്കാനുമാണ് എന്‍ഫോര്‍സ്‌മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ തീരുമാനം.
പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി - P Chidambaram
ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പ്രത്യേക കോടതിയുടെ അനുമതി
ന്യുഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് ഡല്‍ഹി പ്രത്യേക കോടതിയുടെ അനുമതി. സെപ്റ്റംബര്‍ അഞ്ച് മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യം ചെയ്യലിനായി എന്‍ഫോര്‍സ്‌മെന്‍റ് ഡയറക്റ്ററേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ പുതിയ തീരുമാനം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ ചിദംബരത്തിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കോടതിയില്‍ രണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതി പരിസരത്ത് വെച്ച് അരമണിക്കുര്‍ ചോദ്യം ചെയ്യുന്നതിനും തീഹാര്‍ ജയിലില്‍ എത്തിച്ചതിനു ശേഷം അറസ്റ്റു ചെയ്‌ത് ചോദ്യം ചെയ്യാനും അന്വേഷണ ഏജന്‍സിക്ക് കോടതി അനുമതി നല്‍കി. കോടതി അനുമതിയെ തുടര്‍ന്ന് നാളെ രാവിലെ ചിദംബരത്തെ അറസ്റ്റു ചെയ്യാനും നാലുമണിക്ക് കോടതിയില്‍ ഹാജരാക്കാനുമാണ് എന്‍ഫോര്‍സ്‌മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ തീരുമാനം.
https://www.ndtv.com/india-news/p-chidambaram-to-be-arrested-by-enforcement-directorate-in-inx-media-case-2117205?pfrom=home-topscroll
Conclusion: