ഷിംല: കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത ഹിമാചൽ പ്രദേശിൽ നിന്നുള്ള 204 പേരെ കണ്ടെത്തി. ഇവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഏഴ് ജില്ലകളിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് എസ്‌പി ഖുഷൽ ശർമ പറഞ്ഞു. ബഡ്ഡി (73), ഉന (39), സിർമൗർ (35), ഷിംല (23), ചമ്പ (20), കാൻഗ്ര (10), മണ്ഡി (4) എന്നീ ജില്ലകളിലുള്ള ആളുകളെയാണ് കണ്ടെത്തിയത്. ജമാഅത്തിൽ പങ്കെടുത്ത നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊവിഡ് -19 നിരീക്ഷണത്തിലുള്ള സാഹചര്യത്തിൽ തബ്‌ലീഗ് ജമാഅത്ത് സംഘടിപ്പിച്ച നിസാമുദീന്‍ മർകസ് രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കിയിരിക്കുകയാണ്.
തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 204 ഹിമാചൽ സ്വദേശികളെ നിരീക്ഷണത്തിലാക്കി - ഷിംല
ബഡ്ഡി (73), ഉന (39), സിർമൗർ (35), ഷിംല (23), ചമ്പ (20), കാൻഗ്ര (10), മണ്ഡി (4) എന്നി ജില്ലകളിലുള്ള ആളുകളെയാണ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയത്