ഭുവനേശ്വർ: ശൈത്യ കാലത്ത് ഒഡീഷയിലെ ചിലിക തടാകത്തിൽ ദേശാടനത്തിന് പക്ഷികളുടെ എണ്ണം വർധിച്ചതായി കണക്കുകൾ. വാർഷിക പക്ഷി സെൻസസ് പ്രകാരം 57,000 പക്ഷികള്‍ കൂടുതലായി ഇത്തവണ ദേശാടനത്തിനെത്തിയിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചിലികയിൽ പുതിയ ഇനം പക്ഷികളും ദേശാടനത്തിനായി എത്തിയിട്ടുണ്ട്. പക്ഷി സങ്കേതത്തിലെ ആവാസ വ്യവസ്ഥ മെച്ചപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയതും ഇതിന് കാരണമായെന്ന് അധികൃതർ പറഞ്ഞു.
21 സംഘങ്ങളിലായി നൂറോളം പേരാണ് ചിലിക്കയിൽ പക്ഷി സെൻസസിൽ പങ്കെടുത്ത്. നൈജീരിയ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ 22 രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ദേശാടന പക്ഷികൾ ഓരോ വർഷവും ശൈത്യകാലത്ത് ചിലിക്ക തടാകത്തിൽ എത്താറുണ്ട്. കഴിഞ്ഞ വർഷം 181 വ്യത്യസ്ത ഇനത്തിൽപ്പെട്ട 10.47 ലക്ഷം പക്ഷികൾ ചിലിക്ക സന്ദർശിച്ചിരുന്നു.